പ​​​ഞ്ചാ​​​യ​​​ത്തു ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ ലോ​​​ഡ്ജി​​​ൽ​ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി
Thursday, July 18, 2019 12:41 AM IST
നെ​​​ടു​​​ങ്ക​​​ണ്ടം: പ​​​ഞ്ചാ​​​യ​​​ത്തു ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ ലോ​​​ഡ്ജു​​​മു​​​റി​​​യി​​​ൽ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ഉ​​​ടു​​​ന്പ​​​ൻ​​​ചോ​​​ല ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ അ​​​ക്കൗ​​​ണ്ട​​​ന്‍റ് ആ​​​ലു​​​വ കോ​​​ട്ട​​​പ്പു​​​റം അ​​​ന്പാ​​​ടി​​​വീ​​​ട്ടി​​​ൽ എ. ​​​ആ​​​ന​​​ന്ദി​​​നെ​യാ​​​ണ് (45)​​മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

രാ​​​വി​​​ലെ ഓ​​​ഫീ​​​സി​​​ൽ എ​​​ത്താ​​​തി​​​രു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​യാ​​​ൾ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന മു​​​റി​​​യി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രെ​​​ത്തി വി​​​ളി​​​ച്ചെ​​​ങ്കി​​​ലും മു​​​റി തു​​​റ​​​ന്നി​​​ല്ല. ജ​​​ന​​​ലി​​​ലൂ​​​ടെ നോ​​​ക്കി​​​യ​​​പ്പോ​​​ൾ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ഉ​​​ടു​​​ന്പ​​​ൻ​​​ചോ​​​ല പോ​​​ലീ​​​സെ​​​ത്തി മേ​​​ൽ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു. മൃ​​​ത​​​ദേ​​​ഹം ഇ​​​ടു​​​ക്കി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​ജി​​​ൽ പോ​​​സ്റ്റു​​​മോ​​​ർ​​​ട്ടം ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം സ്വ​​​ദേ​​​ശ​​​ത്തേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി.

ആ​​​റു​​​മാ​​​സം മു​​​ന്പാ​​​ണ് ഇ​​​യാ​​​ൾ ഉ​​​ടു​​​ന്പ​​​ൻ​​​ചോ​​​ല​​​യി​​​ലെ​​​ത്തി​​​യ​​​ത്. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​മാ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്ന് ക​​​രു​​​തു​​​ന്നു. ഉ​​​ടു​​​ന്പ​​​ൻ​​​ചോ​​​ല പോ​​​ലീ​​​സ് അ​​​സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​ന് കേ​​​സെ​​​ടു​​​ത്തു. മീ​​​ര​​​യാ​​​ണ് ഭാ​​​ര്യ. ആ​​​ദി​​​ത്യ ഏ​​​ക മ​​​ക​​​നാ​​​ണ്.