വെ​ള്ളി​യാ​മ​റ്റ​ത്ത് സ്വ​പ്ന വീ​ടൊ​രു​ക്കി ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ
Wednesday, July 17, 2019 10:24 PM IST
വെ​ള്ളി​യാ​മ​റ്റം : ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​മ​റ്റ​ത്ത് നി​ർ​മി​ച്ച പ്ര​കൃ​തി​സൗ​ഹൃ​ദ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. സ്വ​പ്ന വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ മ​ഞ്ഞു​വി​ള വീ​ട്ടി​ൽ ബി​നു - ശോ​ഭ​ന ദ​ന്പ​തി​ക​ൾ​ക്ക് കൈ​മാ​റി.
ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച കാ​ർ​ഷി​ക മേ​ള​യു​ടെ പ്ര​വേ​ശ​ന ക​ള​ക്‌ഷനി​ൽനി​ന്നു ല​ഭി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട് നി​ർ​മി​ച്ച​ത്. ജി​ല്ല​യി​ലാ​ദ്യ​മാ​യി പ്രീ ​ഫാ​ബ്രി​ക്കേ​റ്റ​ഡ് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​കൃ​തി സൗ​ഹൃ​ദ ഭ​വ​ന​മാ​ണ് നി​ർ​മി​ച്ച​ത്.
ഹൈ​റേ​ഞ്ച് റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യാ​ണ് പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ആ​വ​ശ്യ പ്ര​കാ​രം 3.8 ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ 380 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള വീ​ട് നി​ർ​മി​ച്ചുന​ൽ​കി​യ​ത്.
കേ​ര​ളകോ​ണ്‍​ഗ്ര​സ് -എം ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ യൂ​ത്ത് ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​മോ​നി​ച്ച​ൻ, കോ​ണ്‍​ഗ്ര​സ് ക​രി​മ​ണ്ണൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​എം.​ദേ​വ​സ്യ, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു, വെ​ള്ളി​യാ​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​അ​ല​ക്സ് പണ്ടാരക്കാപ്പിൽ, ജോ​സ് കോ​യി​ക്കാ​ട്ടി​ൽ, സി​കെ​വി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ പി.​എ​സ്. ച​ന്ദ്ര​ബോ​സ്, ഹെ​ഡ്മാ​സ്റ്റ​ർ ആ​ൻ​ഡ്രൂ​സ് ഡാ​നി​യേ​ൽ, രാ​ജു ഓ​ട​യ്ക്ക​ൽ, ജോ​പ്പി സെ​ബാ​സ്റ്റ്യ​ൻ, റെ​ജി ഓ​ട​യ്ക്ക​ൽ, എം.​കെ.​ച​ന്ദ്ര​ൻ , ജോ​ണി ന​രി​ക്കാ​ട്ട്, അ​ബ്ദു​ൾ നി​സാ​ർ, ജെ​സ്റ്റി​ൻ ചെ​ന്പ​ക​ത്തി​നാ​ൽ, പി.​ആ​ർ. സ​ലിം, ജോ​സു​കു​ട്ടി അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ, ദേ​വ​സ്യാ​ച്ച​ൻ കാ​ഞ്ഞി​ര​ക്കാ​ട്ടു​കു​ന്നേ​ൽ, ബാ​ബു കി​ഴ​ക്കേ​ക്ക​ര, സ​ജി ഞാ​വ​ള്ളി​യി​ൽ, എ​ച്ച്ആ​ർ​ഡി​എ​സ് പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ പി.​സു​ധേ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.