ജി​ല്ല​യി​ൽ പ​ക​ർ​ച്ച​പ്പ​നി പി​ടി​മു​റു​ക്കു​ന്നു
Wednesday, July 17, 2019 10:24 PM IST
തൊ​ടു​പു​ഴ : മ​ഴ ശ​ക്ത​മാ​യി​ല്ലെ​ങ്കി​ലും പ​നി ജി​ല്ല​യി​ൽ പി​ടി​മു​റു​ക്കി. ഓ​രോ ദി​വ​സ​വും പ​നി ബാ​ധി​ച്ചെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും കൂ​ടി. മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ വൈ​റ​ൽ​പ​നി ബാ​ധ വീ​ണ്ടും വ​ർ​ധി​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. പ​ക​ർ​ച്ച വ്യാ​ധി​ക​ളാ​യ ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും ഇ​തോ​ടൊ​പ്പം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.
കു​ട്ടി​ക​ൾ​ക്കു​ൾ​പ്പെ​ടെ വൈ​റ​ൽ​പ്പ​നി വ്യാ​പ​ക​മാ​യ​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ളും സൂ​ചി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 8967 പേ​രാ​ണ് ജി​ല്ല​യി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ച്ച് ചി​കി​ൽ​സ തേ​ടി​യ​ത്. എ​ന്നാ​ൽ ഈ ​മാ​സം 17 ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ ത​ന്നെ 5554 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ തേ​ടി​യ​ത്. ഓ​രോ ദി​വ​സ​വും ആ​ശു​പ​ത്രി​ക​ളി​ൽ പ​നി​യും അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളും പി​ടി​പെ​ട്ട് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഇ​തി​നു പു​റ​മെ എ​ട്ട് ഡെ​ങ്കി​പ്പ​നി കേ​സു​ക​ളും നാ​ല് എ​ലി​പ്പ​നി കേ​സു​ക​ളും ഈ ​മാ​സം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ വേ​ന​ൽ​ക്കാ​ല​ത്ത് വ്യാ​പ​ക​മാ​കു​ന്ന ചി​ക്ക​ൻ​പോ​ക്സും ഇ​പ്പോ​ൾ പി​ടി​പെ​ടു​ന്നു​ണ്ട്. സാ​ധാ​ര​ണ കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന​തോ​ടെ​യു​ള്ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ക​ർ​ച്ചപ്പനി വ്യാ​പ​ക​മാ​കു​ന്ന​ത്. എ​ന്നാ​ൽ മ​ഴ ശ​ക്ത​മാ​കു​ന്ന​തി​നു മു​ന്പു ത​ന്നെ പ​നി​യു​ടെ തോ​ത് വ​ർ​ധി​ച്ച​ത് ആ​ശ​ങ്ക പ​ര​ത്തി​യി​ട്ടു​ണ്ട്. ക​ടു​ത്ത പ​നി​യോ​ടൊ​പ്പം പേ​ശി വേ​ദ​ന​യും ശ​രീ​ര​വേ​ദ​ന​യും ത​വേ​ദ​ന​യും ഉ​ണ്ടാ​കു​ന്ന​തോ​ടെ രോ​ഗി​ക​ൾ അ​തീ​വ ക്ഷീ​ണി​ത​രാ​കും. മ​രു​ന്ന് ക​ഴി​ക്കു​ന്ന​തോ​ടൊ​പ്പം പൂ​ർ​ണ തോ​തി​ലു​ള്ള വി​ശ്ര​മ​വും ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ തോ​റും പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ത​ർ​ക്കാ​യി പ​നി ക്ലി​നി​ക്കു​ക​ളും തു​റ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ല ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും മ​തി​യാ​യ തോ​തി​ൽ ജീ​വ​ന​ക്കാ​രി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.
പ​ല മേ​ഖ​ല​ക​ളി​ലും മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ഭാ​വ​വും പ​നി പ​ട​ർ​ന്നു പി​ടി​ക്കാ​നി​ട​യാ​ക്കി. കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ട്ടാ​ൽ ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി എ​ന്നി​വ വ്യാ​പി​ക്കു​മോ​യെ​ന്ന ഭീ​തി​യും ഉ​യ​രു​ന്നു​ണ്ട്. ഇ​ട​ക്കാ​ല​ത്ത് ല​ഭി​ച്ച വേ​ന​ൽ മ​ഴ​യെ തു​ട​ർ​ന്നാ​ണ് ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു തു​ട​ങ്ങി​യ​ത്. പ​നി, ശ​രീ​ര ക്ഷീ​ണം, ക​ടു​ത്ത ത​ല​വേ​ദ​ന, ക​ണ്ണു​ക​ൾ​ക്ക് പി​ന്നി​ൽ വേ​ദ​ന, പേ​ശി​ക​ളി​ലും സ​ന്ധി​ക​ളി​ലും വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്മ, ഓ​ക്കാ​ന​വും ഛർ​ദി​യും എ​ന്നി​വ​യാ​ണ് ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ൾ.
ഇ​തി​നു പു​റ​മെ എ​ലി​പ്പ​നി പ​ട​ർ​ന്നു പി​ടി​ക്കാ​നും സാ​ധ്യ​ത​യേ​റി​യ​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. രോ​ഗാ​ണു​വാ​ഹ​ക​ര​മാ​യ എ​ലി, മ​റ്റു ജീ​വി​ക​ളു​ടെ മൂ​ത്രം വ​ഴി മ​ലി​ന​മാ​യ ജ​ല​ത്തി​ൽ കൂ​ടി​യാ​ണ് രോ​ഗം പ​ക​രു​ന്ന​ത്. വി​റ​യ​ലോ​ടു​കൂ​ടി​യ പ​നി, ക​ഠി​ന​മാ​യ ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, ക​ണ്ണി​നു​ചു​വ​പ്പ്, തൊ​ലി​പ്പു​റ​ത്ത് ചു​വ​ന്ന ത​ടി​പ്പ് തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ എ​ലി​പ്പ​നി​യു​ടേ​താ​കാ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.