സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് രാ​ജ്കു​മാ​റി​ന്‍റെ കു​ടും​ബം
Wednesday, July 17, 2019 10:24 PM IST
പീ​രു​മേ​ട്: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യ മ​ർ​ദ​ന​ത്തെ​തു​ട​ർ​ന്ന് പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ മ​രി​ച്ച രാ​ജ്കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് രാ​ജ്കു​മാ​റി​ന്‍റെ കു​ടും​ബം. രാ​ജ്കു​മാ​റി​ന്‍റെ ഭാ​ര്യ വി​ജ​യ​യ്ക്ക് സ​ർ​ക്കാ​ർ ജോ​ലി​യും 16 ല​ക്ഷം രൂ​പ​യു​മാ​ണ് മ​ന്ത്രി​സ​ഭാ യോ​ഗം പ്ര​ഖ്യാ​പി​ച്ച​ത്.
ഇ​ത്ര​യും​ പെട്ടെന്നു​ണ്ടാ​യ ന​ട​പ​ടി ത​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​ണ്. സം​ഘ​ട​ന​ക​ളും സ​ർ​ക്കാ​രും നീ​തി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്.
ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ലും ജു​ഡീ​ഷൽ അ​ന്വേ​ഷ​ണ​ത്തി​ലും തൃ​പ്തി​യു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടു​മെ​ന്നും സ​ത്യം പു​റ​ത്തു​വ​രു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും രാ​ജ് കു​മാ​റി​ന്‍റെ മാ​താ​വ് ക​സ്തൂ​രി പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി രാ​ജ്കു​മാ​റി​ന്‍റെ ഭാ​ര്യ​ക്ക് സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ലാ​ണ് ജോ​ലി. എ​സ്റ്റേ​റ്റ് ല​യ​ത്തി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം. എ​ട്ടു​വ​ർ​ഷം വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ഏ​പ്രി​ൽ 17-ന് ​രാ​ജ്കു​മാ​റി​നെ വീ​ട്ടി​ൽ​നി​ന്നും കാ​ണാ​താ​യ​താ​ണ്.
ഹ​രി​ത സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് രാ​ജ്കു​മാ​റി​നെ​കു​റി​ച്ച് പി​ന്നീ​ട് വി​വ​രം ല​ഭി​ച്ച​ത്.
തൂ​ക്കു​പാ​ല​ത്തെ പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തും അ​പ്പോ​ഴാ​ണ്.
സ​ർ​ക്കാ​രി​ൽ​നി​ന്നും ല​ഭി​ച്ച തു​ക കോ​ലാ​ഹ​ല​മേ​ട്ടി​ൽ വി​ജ​യ​യു​ടെ പേ​രി​ലു​ള്ള സ്ഥ​ല​ത്ത് വീ​ടു​നി​ർ​മി​ക്കു​ന്ന​തി​നും മൂ​ന്നു കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വു​ക​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.