ജ​ല ര​ക്ഷ​യ്ക്കു ശു​ചി​മു​റി മാ​ലി​ന്യ സം​സ്ക​ര​ണ​ പ്ലാ​ന്‍റ് വേ​ണം: പി.​ജെ.​ജോ​സ​ഫ്
Wednesday, July 17, 2019 10:23 PM IST
തൊ​ടു​പു​ഴ : കേ​ര​ള​ത്തി​ലെ ജ​ല​സ്രോ​ത​സു​ക​ളി​ലെ​ല്ലാം ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളു​ന്ന ദു​ര​വ​സ്ഥ അ​വ​സാ​നി​ക്ക​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത് 75 ശു​ചി​മു​റി മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ളെ​ങ്കി​ലും (സെ​പ്റ്റേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ്) സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ന്ദ്രാ​വി​ഷ്കൃ​ത അ​മൃ​ത് പ​ദ്ധ​തി പ്ര​കാ​രം ദ്ര​വ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച 629 കോ​ടി​യി​ൽ 24 കോ​ടി മാ​ത്ര​മേ ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ളൂ. മാ​ർ​ച്ച് 31 ന​കം വി​നി​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ തു​ക ലാ​പ്സാ​കും. 24 കേ​ന്ദ്ര​ങ്ങ​ളി​ൽ സെ​പ്റ്റേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റു​ക​ൾ നി​ർ​മി​ക്കാ​ൻ സ്ഥ​ലം ല​ഭ്യ​മാ​ണ്. ഈ ​മാ​സം ത​ന്നെ ടെ​ണ്ട​ർ വി​ളി​ച്ച് പ്ലാ​ന്‍റ് നി​ർ​മാ​ണ​ത്തി​ന് ക​രാ​ർ ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. 120 കോ​ടി രൂ​പ ചെ​ല​വ് വ​രും. ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ നി​രാ​ഹാ​ര സ​മ​രം ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.
2013- ൽ ​സു​പ്രീം​കോ​ട​തി നി​ർ​ദ്ദേ​ശ പ്ര​കാ​രം സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​ൻ അ​ന്ന​ത്തെ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ കൊ​ച്ചി​യി​ലെ ബ്ര​ഹ്മ​പു​ര​ത്തും വി​ല്ലിം​ഗ്ട​ൻ ഐ​ല​ന്‍റി​ലും മാ​ത്ര​മാ​ണ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ശ​രാ​ശ​രി 220 ടാ​ങ്ക​റു​ക​ളാ​ണ് ശു​ചി​മു​റി മാ​ലി​ന്യം നീ​ക്കു​ന്ന​ത്. ര​ണ്ട് പ്ലാ​ന്‍റു​ക​ളി​ലാ​യി 40 ടാ​ങ്ക​ർ മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ ക​ഴി​യും. ബാ​ക്കി മാ​ലി​ന്യം പെ​രി​യാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ൽ ത​ള്ളു​ക​യാ​ണ്. പ്ലാ​ന്‍റ് നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ലി​ന്യ​മി​ല്ലാ​ത്ത മ​ല​യാ​ള നാ​ട് എ​ന്ന പേ​രി​ൽ ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ നാ​ളെ ര​ണ്ടി​ന് എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും. ഹൈ​ബി ഈ​ഡ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
മാ​ലി​ന്യ സം​സ്ക​ര​ണ വി​ദ​ഗ്ധ​യും സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച ഖ​ര​മാ​ലി​ന്യ ക​മ്മി​റ്റി​യം​ഗ​വു​മാ​യ അ​ൽ​മി​ത്ര എ​ച്ച്. പാ​ട്ടീ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം​എ​ൽ​എ​മാ​ർ, കൊ​ച്ചി​മേ​യ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, സാം​സ്കാ​രി​ക - സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു പി.​ജെ.​ജോ​സ​ഫ് അ​റി​യി​ച്ചു.