ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കുകൂ​ടി എ​ച്ച്1​എ​ൻ1 സ്ഥി​രീ​ക​രി​ച്ചു
Wednesday, July 17, 2019 10:23 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്കു​കൂ​ടി എ​ച്ച്1​എ​ൻ1 സ്ഥി​രീ​ക​രി​ച്ചു. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​നി ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യ​പ്പോ​ൾ ചേ​ല​ച്ചു​വ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ പ​നി​ക്കു ശ​മ​ന​മു​ണ്ടാ​കാ​തി​രു​ന്ന​തോ​ടെ തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ എ​ച്ച്1​എ​ൻ1 സ്ഥി​രീ​ക​രി​ച്ച​തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ക​ഞ്ഞി​ക്കു​ഴി സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സ​രീ​ഷ് ച​ന്ദ്ര​ൻ അ​റി​യി​ച്ചു. പ​നി ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ തേ​ട​ണ​മെ​ന്നും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മ​തി​യാ​യ ചി​കി​ൽ​സ​യും മ​രു​ന്നും ല​ഭ്യ​മാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ഈ​വ​ർ​ഷം 17 പേ​ർ​ക്ക് എ​ച്ച്1​എ​ൻ1 സ്ഥി​രീ​ക​രി​ച്ചു.