അ​ങ്ക​ണ​വാ​ടി പെ​ൻ​ഷ​നേ​ഴ്സ് ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്
Tuesday, July 16, 2019 10:13 PM IST
തൊ​ടു​പു​ഴ: അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് ഹെ​ൽ​പ്പേ​ഴ്സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്.
ക്ഷേ​മ പെ​ൻ​ഷ​ൻ വി​ഹി​തം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​ണ് ഇ​ടു​ക്കി പ്രൊ​ജ​ക്ടി​ൽ നി​ന്നും വി​ര​മി​ച്ച പൊ​ന്ന​മ്മ അ​ഗ​സ്റ്റി​ൻ, കെ.​ഡി. രാ​ധ​മ്മ. ഇ​ളം​ദേ​ശം പ്രൊ​ജ​ക്ടി​ൽ നി​ന്നും വി​ര​മി​ച്ച കെ.​സി. അ​ന്ന​മ്മ, ടി.​ആ​ർ. ശാ​ന്ത​കു​മാ​രി എ​ന്നി​വ​രാണ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.
ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ഐ​സി​ഡി​എ​സ് പ്രൊ​ജ​ക്ട് രൂ​പീ​ക​രി​ച്ച​ത് 1981ൽ ​ഇ​ളം​ദേ​ശം ബ്ലോ​ക്കി​ലാ​ണെ​ന്നും എ​സ്എ​സ്എ​ൽ​സി പാ​സാ​യ അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സി​ന് 175 രൂ​പ​യും പാ​സാ​കാ​ത്ത​വ​ർ​ക്ക് 125 രൂ​പ​യും ഹെ​ൽ​പ്പേ​ഴ്സി​ന് 50 രൂ​പ​യു​മാ​യി​രു​ന്നു ഹോ​ണ​റേ​റി​യം. 2009ൽ 60 ​വ​യ​സാ​യ​വ​ർ വി​ര​മി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ടാ​യി.
പി​ന്നീ​ട് 62 വ​യ​സാ​യി ഉ​യ​ർ​ത്തി. 2010ൽ ​വി​ര​മി​ച്ച വ​ർ​ക്കേ​ഴ്സി​ന് 500 രൂ​പ​യും ഹെ​ൽ​പ്പേ​ഴ്സി​ന് 300 രൂ​പ​യും ക്ഷേ​മ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു.
പി​ന്നീ​ട് ഇ​ത് 1000, 600 എ​ന്ന തോ​തി​ൽ വ​ർ​ധി​പ്പി​ച്ച.ു ചെലവ് വർധിച്ച സാഹചര്യത്തിൽ ഇപ്പോൾ ല​ഭി​ക്കു​ന്ന പെ​ൻ​ഷ​ൻ തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്നും തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.