വ​ധോ​ദ്യ​മ കേ​സ്: പ്ര​തി​ക്ക് മുൻ​കൂർ ജാ​മ്യം
Tuesday, July 16, 2019 10:12 PM IST
തൊ​ടു​പു​ഴ: സി​പി​എം ശാ​ന്ത​ൻ​പാ​റ ഏ​രി​യ ക​മ്മി​റ്റി അം​ഗം അ​നീ​ഷി​നേ​യും സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ജി​നു, ഷൈ​ൻ എ​ന്നി​വ​രേ​യും കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി ഉ​ടു​ന്പ​ൻ​ചോ​ല ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്ലാ​മ​റ്റ​ത്തി​ൽ സി​ബി എ​ന്നു വി​ളി​ക്കു​ന്ന തോ​മ​സ് ജോ​ണി​ന് തൊ​ടു​പു​ഴ സെ​ഷ​ൻ​സ് ജ​ഡ്ജി മു​ഹ​മ്മ​ദ് വ​സിം മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു.പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ഏ​പ്രി​ൽ 23ന് ​വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ സി ​പി​എം പ്ര​വ​ർ​ത്ത​ക​ർ സി​ബി​യു​ടെ കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും ഭാ​ര്യ​യെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
സം​ഭ​വ​ത്തി​ൽ സി ​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ജി​നു, ഷൈ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​നാ​യി നാ​ലു ദി​വ​സ​ത്തി​ന് ശേ​ഷം സി​ബി​ക്കെ​തി​രെ ക​ള​വാ​യി കേ​സ് എ​ടു​ത്തു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​ബി തൊ​ടു​പു​ഴ സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ശെ​ൽ​വ​രാ​ജ് വ​ധ കേ​സ​ി​ൽ സി​ബി​യെ പ്ര​തി​യാ​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് തൊ​ടു​പു​ഴ സെ​ഷ​ൻ​സ് കോ​ട​തി സി​ബി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് വി​ല​ക്കി​യി​രു​ന്നു. സി​ബി​ക്കു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ എ​സ് അ​ശോ​ക​ൻ, ഷാ​ജി ജോ​സ​ഫ്, റെ​ജി ജി. ​നാ​യ​ർ, അ​ജു മാ​ത്യു പ്ര​സാ​ദ് ജോ​സ​ഫ്, പി .​ജെ.​ജോ​മോ​ൻ എ​ന്നി​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.