യു​വാ​വി​നെ കൊ​ന്നു കെ​ട്ടി​ത്തൂ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Tuesday, July 16, 2019 10:10 PM IST
നെ​ടു​ങ്ക​ണ്ടം: യു​വാ​വി​നെ കൊ​ന്നു കെ​ട്ടി​ത്തൂ​ക്കി​യെ​ന്ന മാ​താ​വി​ന്‍റെ പ​രാ​തി​യി​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. അ​ക്ര​മി​സം​ഘം ന​ട​ത്തി​യ​ത് നി​ർ​ബ​ന്ധി​ത ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന സം​ശ​യ​ത്തെ​തു​ട​ർ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​ത്.
ക​ഴി​ഞ്ഞ ഡി​സം​ബ​ർ 22-നാ​ണ് കൈ​ലാ​സ​നാ​ട് അ​ശോ​ക​വ​നം അ​റ​പ്പു​ര​ക്കു​ഴി​യി​ൽ വി​ഷ്ണു(20)​വി​നെ വീ​ടി​നു​സ​മീ​പ​ത്തെ ഞാ​വ​ൽ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. യു​വാ​വ് മ​രി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​മു​ന്പ് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​താ​യി സൂ​ച​ന​യു​ണ്ട്.
വി​ഷ്ണു​വി​ന്‍റെ ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. മു​ട്ടി​നു​താ​ഴെ​യും നെ​ഞ്ചി​ലും പു​റ​ത്തും ത​ല​യി​ലു​മാ​യി മു​റി​വു​ക​ൾ ക​ണ്ടെ​ത്തി. ഈ ​മു​റി​വു​ക​ൾ നി​ല​ത്തി​ട്ട് വ​ലി​ച്ചി​ഴ​ച്ച​പ്പോ​ൾ സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലും ഇ​തു സൂ​ചി​പ്പി​ക്കു​ന്നു.
വി​ഷ്ണു മ​രി​ക്കു​ന്ന 22-ന് ​നെ​ടു​ങ്ക​ണ്ട​ത്തും കൈ​ലാ​സ​നാ​ട് ശാ​ന്തി​വ​ന​ത്തി​നു സ​മീ​പ​വും ഇ​യാ​ൾ​ക്കെ​തി​രേ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്ന​താ​യും ക​ണ്ടെ​ത്തി.
വി​ഷ്ണു സ​മീ​പ​ത്തെ തോ​ട്ട​ങ്ങ​ളി​ൽ കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. 22-ന് ​രാ​വി​ലെ വീ​ട്ടി​ൽ​നി​ന്നും ജോ​ലി​ക്കു​പോ​യ വി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹം രാ​ത്രി ഒ​ന്പ​തി​നാ​ണ് മ​ര​ത്തി​ൽ തൂ​ങ്ങി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​ഷ്ണു​വി​നെ മ​ർ​ദി​ച്ച​ശേ​ഷം ഞാ​വ​ൽ മ​ര​ത്തി​നു​മു​ക​ളി​ൽ കെ​ട്ടി​ത്തൂ​ക്കി​യെ​ന്നാ​ണ് മാ​താ​വ് ത​ങ്ക​മ്മ​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​നു​പി​ന്നി​ൽ വ​ൻ​സം​ഘം പ്ര​വ​ർ​ത്തി​ച്ച​താ​യും ത​ങ്ക​മ്മ ആ​രോ​പി​ക്കു​ന്നു.
സം​ഘ​ർ​ഷം ന​ട​ന്ന സ​മ​യ​ത്ത് വി​ഷ്ണു മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും വി​ഷ്ണു​വി​നെ മ​ർ​ദി​ച്ച​വ​രും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും ക​ണ്ടെ​ത്ത​ലു​ണ്ട്. ഇ​വ​ർ​ക്കെ​തി​രേ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യെ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചു.

പോ​സ്റ്റു​മോ​ർ​ട്ടം
റി​പ്പോ​ർ​ട്ടും
കേ​സി​ന്‍റെ രേ​ഖ​ക​ളും
മോ​ഷ​ണം പോ​യി
നെ​ടു​ങ്ക​ണ്ടം: മ​ക​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​വ് ത​ങ്ക​മ്മ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി​യ​തി​നു​പി​ന്നാ​ലെ വീ​ട്ടി​നു​ള്ളി​ലെ ബ​ഡി​ന​ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ഷ്ണു​വി​ന്‍റെ പോ​സ്റ്റു​മാ​ർ​ട്ടം റി​പ്പോ​ർ​ട്ടും കേ​സി​ന്‍റെ മ​റ്റു രേ​ഖ​ക​ളും മോ​ഷ​ണം​പോ​യി. 2019 മാ​ർ​ച്ച് എ​ട്ടി​നാ​ണ് ത​ങ്ക​മ്മ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​നു​പി​ന്നാ​ലെ വീ​ട്ടി​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൂ​ക്ഷി​ച്ചി​രു​ന്ന സു​പ്ര​ധാ​ന രേ​ഖ​ക​ൾ കാ​ണാ​താ​യി. പ​രാ​തി ന​ൽ​കി ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് രേ​ഖ​ക​ൾ ന​ഷ്ട​മാ​യ​ത്. വീ​ട്ടി​ൽ ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് മ​റ്റു സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കാ​തെ രേ​ഖ​ക​ൾ​മാ​ത്രം പോ​യ​തി​നു​പി​ന്നി​ൽ ദു​രൂ​ഹ​ത​ക​ൾ ഏ​റെ​യാ​ണ്.

സി​പി​എ​മ്മി​ന്
പ​ങ്കു​ണ്ടെ​ന്ന്
ഡി​സി​സി
നെ​ടു​ങ്ക​ണ്ടം: കൈ​ലാ​സ​നാ​ട് അ​റ​പ്പു​ര​കു​ഴി​യി​ൽ വി​ഷ്ണു​വി​നെ കൊ​ന്നു കെ​ട്ടി​ത്തൂ​ക്കി​യ​താ​ണെ​ന്ന അ​മ്മ ത​ങ്ക​മ്മ​യു​ടെ പ​രാ​തി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​റു​മാ​സം പി​ന്നി​ട്ടി​ട്ടും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​വ​രു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​രോ​പി​ച്ചു.
മ​രി​ച്ച വി​ഷ്ണു​വി​ന്‍റെ ശ​രീ​ര​ത്തി​ൽ മു​റി​വേ​റ്റ പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ വി​ഷ്ണു​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും പോ​സ്റ്റു​മാ​ർ​ട്ടം റി​പ്പോ​ർ​ട്ടും അ​നു​ബ​ന്ധ​രേ​ഖ​ക​ളും മോ​ഷ​ണം പോ​കു​ക​യും ചെ​യ്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. ആ​റു​മാ​സം പി​ന്നി​ട്ടി​ട്ടും കേ​സി​ൽ ഒ​രു പു​രോ​ഗ​തി​യും ഉ​ണ്ടാ​ക്കാ​ത്ത ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തെ മാ​റ്റി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രൂ​പം​ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ സേ​നാ​പ​തി വേ​ണു, ബെ​ന്നി തു​ണ്ട​ത്തി​ൽ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.