സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലി​ലെ ഭ​ക്ഷ്യ വി​ഷ​ബാ​ധ: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Monday, July 15, 2019 10:20 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ക​മ്മീ​ഷ​ൻ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ൽ ഹോ​സ്റ്റ​ലി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ വ്യ​ക്ത​മാ​യി.
ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് നെ​ടു​ങ്ക​ണ്ടം സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലി​ൽ 22 കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. വ​യ​റു​വേ​ദ​ന​യും ഛർ​ദി​യും വ​യ​റി​ള​ക്ക​വും മൂ​ലം ര​ണ്ടു​ദി​വ​സ​ത്തോ​ളം കു​ട്ടി​ക​ൾ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പൂ​പ്പ​ൽ പി​ടി​ച്ച ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും മ​ലി​ന​ജ​ല​വും ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി. ഇ​തി​നെ​ത്തു​ട​ർ​ന്ന് 10 ദി​വ​സ​ത്തേ​ക്ക് ഹോ​സ്റ്റ​ൽ അ​ട​ച്ചി​ടാ​നും ആ​രോ​ഗ്യ​ക​ര​മാ​യ സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ശേ​ഷം ഹോ​സ്റ്റ​ൽ തു​റ​ന്നാ​ൽ മ​തി​യെ​ന്നും സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച മാ​ധ്യ​മ വാ​ർ​ത്ത​ക​ളെ​തു​ട​ർ​ന്നാ​ണ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. ക​മ്മീ​ഷ​ൻ അം​ഗം സി​സ്റ്റ​ർ ബി​ജി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഹോ​സ്റ്റ​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഹോ​സ്റ്റ​ൽ പൂ​ട്ടി​യി​ട്ടി​രു​ന്ന​തി​നാ​ൽ ഹോ​സ്റ്റ​ലി​ന്‍റെ ഉ​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സാ​ധി​ച്ചി​ല്ല.
പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ​ലി​യ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ത​ൽ​സ്ഥി​തി​യി​ൽ ഹോ​സ്റ്റ​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു. ഹോ​സ്റ്റ​ലി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് വ​ള​രെ വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഭ​ക്ഷ​ണം വി​ള​ന്പു​ന്ന ഹാ​ളി​നു സ​മീ​പ​ത്തു​കൂ​ടി അ​ഴു​ക്കു​ചാ​ൽ ഒ​ഴു​കു​ന്നു​ണ്ട്. ഹോ​സ്റ്റ​ലി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ജ​ലം മ​ലി​ന​മാ​യി​രു​ന്നെ​ന്നും ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി. കു​ട്ടി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും നി​ല​ത്തു​കി​ട​ന്നാ​ണ് ഉ​റ​ങ്ങു​ന്ന​തെ​ന്നും വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലെ​ന്നും ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു. അ​ടു​ത്ത​ദി​വ​സം ത​ന്നെ കാ​യി​ക മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.