വി​ത്തു​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Monday, July 15, 2019 10:18 PM IST
അ​റ​ക്കു​ളം: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തേ​യും പ്ര​കൃ​തി​ക്ഷോ​ഭ​ത്തേ​യും അ​തി​ജീ​വി​ക്കാ​നും ലോ​കം നേ​രി​ടാ​ൻ പോ​കു​ന്ന ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​യ ജ​ല​ദൗ​ർ​ല​ഭ്യ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക​രി​ക്കാ​നും ന​ട​ത്തു​ന്ന വി​ത്ത് യാ​ത്ര അ​റ​ക്കു​ള​ത്ത് എ​ത്തി. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ പൈ​നാ​വി​ൽ ഉ​ൽ​ഘാ​ട​നം​ചെ​യ്ത വി​ത്ത് യാ​ത്ര ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി ​എ​ൽ. നി​സാ​മു​ദീ​നാ​ണ് ന​യി​ച്ച​ത്. അ​റ​ക്കു​ളം പ​ന്ത്ര​ണ്ടാം മൈ​ലി​ലെ എം​വി​ഐ​പി ഭൂ​മി​യി​ൽ ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന പ​ഴ ഒൗ​ഷ​ധ സ​സ്യ തോ​ട്ട​മാ​യ ക​ദ​ളീ​വ​നം പാ​ർ​ക്കി​ലാ​ണ് യാ​ത്ര എ​ത്തി​യ​ത്. അ​റ​ക്കു​ളം ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി ആ​ഥി​തേ​യ​ത്വം വ​ഹി​ക്കു​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​വി. സു​നി​ത, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബി​ജി വേ​ലു​ക്കു​ട്ട​ൻ എ​ന്നി​വ​ർ​ചേ​ർ​ന്ന് വി​ത്ത് പാ​കി ഉ​ദ്ഘാ​ട​നം​ചെ​യ്തു. വി​വി​ധ യു​വ​ജ​ന സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ അ​മ​ൽ​ജോ​ഷി, സി​ന്േ‍​റാ കെ. ​തോ​മ​സ്, ജി​ബി​ൻ എ​ബ്ര​ഹാം, ജി​ജോ കാ​ര​ക്കാ​ട്ട്, അ​ഭി​ജി​ത്ത് കെ.​മോ​ഹ​ൻ എ​ന്നി​വ​രും യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. അ​റ​ക്കു​ളം കൃ​ഷി ഓ​ഫീ​സ​ർ മാ​ർ​ട്ടി​ൻ, ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എ​ൻ.​നാ​രാ​യ​ണ​ൻ, കെ.​എം.​മ​ത്താ​യി, രാ​ജ​ൻ താ​ഴ​ത്തു​മ​ന, സി​ഡി​എ​സ് മെം​ബ​ർ ലൈ​ജ, എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.