ലൈം​ഗി​കാ​തി​ക്ര​മം: യു​വാ​വി​ന് അ​ഞ്ചു വ​ർ​ഷം ത​ട​വും പി​ഴ​യും
Monday, July 15, 2019 10:18 PM IST
തൊ​ടു​പു​ഴ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പെ​ണ്‍​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വി​ന് അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വും അ​ന്പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ. രാ​ജാ​ക്കാ​ട് കു​രു​വി​ള​സി​റ്റി മം​ഗ​ല​ത്ത് സു​രേ​ഷി(36) നെ​യാ​ണ് തൊ​ടു​പു​ഴ പോ​ക്സോ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി കെ.​അ​നി​ൽ​കു​മാ​ർ ശി​ക്ഷി​ച്ച​ത്. 2013 ജൂ​ണ്‍ ഒ​ൻ​പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന് ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വും പ​തി​നാ​യി​രും രൂ​പ പി​ഴ​യും ശി​ക്ഷ​യു​ണ്ട്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഏ​ഴ് മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​യാ​യി ഈ​ടാ​ക്കു​ന്ന തു​ക ഇ​ര​യ്ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പി.​ബി. വാ​ഹി​ദ ഹാ​ജ​രാ​യി.

വ്യ​വ​സാ​യ അ​ദാ​ല​ത്ത് മാ​റ്റി​വ​ച്ചു

ക​ട്ട​പ്പ​ന: ഇ​രു​പ​തി​നു ന​ട​ത്താ​നി​രു​ന്ന വ്യ​വ​സാ​യ അ​ദാ​ല​ത്ത് മാ​റ്റി​വ​ച്ച​താ​യി ജി​ല്ല വ്യ​വ​സാ​യ​കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ അ​റി​യി​ച്ചു. അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും തു​ട​ർ​ന്നും ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലും താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സു​ക​ളി​ലും വ്യ​വ​സാ​യ അ​നു​ബ​ന്ധ വ​കു​പ്പു​ക​ളി​ലും സ്വീ​ക​രി​ക്കും. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഫോ​ണ്‍: 04862 235410, 23520