പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Monday, July 15, 2019 10:18 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട്ടെ ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ന​ട​ത്തി​യ റെ​യ്ഡി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. വൃ​ത്തി​ഹീ​ന​മാ​യ ചു​റ്റു​പാ​ടു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പു​ഴു​വ​രി​ച്ച മോ​ര്, പ​ഴ​കി​യ എ​ണ്ണ, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ, ആ​ഴ്ച​ക​ളോ​ളം പ​ഴ​ക്ക​മു​ള്ള മാം​സം, മ​ൽ​സ്യം തു​ട​ങ്ങി​യ​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പാ​ച​കം ന​ട​ത്തു​ന്ന​തും പാ​കം​ചെ​യ്ത ഭ​ക്ഷ​ണം മൂ​ടാ​തെ ത​റ​യി​ൽ വ​ച്ചി​രി​ക്കു​ന്ന​തും ക​ണ്ടെ​ത്തി. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി​യ​തി​നു​പു​റ​മേ താ​ക്കീ​തു​ന​ൽ​കു​ക​യും ചെ​യ്തു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​ടു​ക്ക​ള ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ടൈ​ൽ പ​തി​പ്പി​ക്ക​ണ​മെ​ന്നും ക​ത​കു​ക​ൾ പി​ടി​പ്പി​ക്ക​ണ​മെ​ന്നും ഉ​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
തൊ​ടു​പു​ഴ, ഉ​ടു​ന്പ​ൻ​ചോ​ല സ​ർ​ക്കി​ളു​ക​ളി​ൽ​നി​ന്നു​ള്ള എം.​എ​ൻ. ഷം​സി​യ, ആ​ൻ മേ​രി, വി​നോ​ജ് എ​ന്നീ ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.