മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​രോ​ധ​വു​മാ​യി ന്യൂ​മാ​ൻ എ​ൻ​സി​സി
Monday, June 17, 2019 9:57 PM IST
തൊ​ടു​പു​ഴ: മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​നു​ള്ള പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റ് എ​ൻ​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​രോ​ധ​മ​രു​ന്ന് വി​ത​ര​ണം, സെ​മി​നാ​ർ, ക്ലോ​റി​നേ​ഷ​ൻ, കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ട ന​ശീ​ക​ര​ണം, ല​ഘു​ലേ​ഖ വി​ത​ര​ണം തു​ട​ങ്ങി​യ ക​ർ​മ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി. ജി​ല്ലാ റാ​പ്പി​ഡ് ആ​ക്ഷ​ൻ എ​പ്പി​ഡ​മി​ക് ക​ണ്‍​ട്രോ​ൾ സെ​ൽ ഹോ​മി​യോ​പ​തി (റീ​ച്ച്)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി​യ​ത്.
തു​ട​ർ​ന്ന് ന​ട​ന്ന സെ​മി​നാ​റി​ൽ ഡോ. ​വി​കാ​സ് വി​ജ​യ​ൻ €ക്ലാ​സ് ന​യി​ച്ചു. ച​ട​ങ്ങി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​തോം​സ​ണ്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​മി​നാ​ർ വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്. പ്ര​ജീ​ഷ് സി. ​മാ​ത്യു, ബ​ർ​സാ​ർ ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ സാ​ന്ദ്ര സെ​ബാ​സ്റ്റ്യ​ൻ സി​എ​സ്എം, അ​ഞ്ചു റാ​ത്ത​പ്പി​ള്ളി, സെ​ർ​ജ​ന്‍റ് സി​റി​യ​ക് വി​ക്ട​ർ, സെ​ർ​ജ​ന്‍റ് ആ​ദ​ർ​ശ് ജി​ജി, കോ​ർ​പ്പ​റ​ൽ ഹ​ർ​ഷ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.