പ​ന്നി​ഫാ​മി​ലെ മാ​ലി​ന്യ​ത്തി​നെ​തി​രെ പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്
Monday, June 17, 2019 9:57 PM IST
ഇ​ളം​ദേ​ശം : വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ പൊ​തു ശ്മ​ശാ​ന​ത്തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന്നി​ഫാ​മി​ൽ നി​ന്നു​മു​ള്ള മാ​ലി​ന്യ​ങ്ങ​ളും ദു​ർ​ഗ​ന്ധ​വും അ​സ​ഹ​നീ​യ​മാ​ണെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി.
വി​വി​ധ ഇ​ന​ത്തി​ൽ​പ്പെ​ട്ട 250 ഓ​ളം പ​ന്നി​ക്കു​ഞ്ഞു​ങ്ങ​ൾ ഈ ​ഫാ​മി​ലു​ണ്ട് . ഇ​വ​യു​ടെ വി​സ​ർ​ജ്യ​ങ്ങ​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും പ്ര​ദേ​ശ വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. ഇ​വ വേ​ണ്ട രീ​തി​യി​ൽ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ ഫാം ​ഉ​ട​മ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. താ​ൽ​ക്കാ​ലി​ക​മാ​യി ഉ​ണ്ടാ​ക്കി​യ മാ​ലി​ന്യ പ്ലാ​ന്‍റ് നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ് . ഇ​വി​ടെ നി​ന്നാ​ണ് ദു​ർ​ഗ​ന്ധം ഉ​ണ്ടാ​കു​ന്ന​ത് .മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ഈ ​ടാ​ങ്കു​ക​ളി​ലെ മാ​ലി​ന്യം മ​ഴ​വെ​ള്ള​ത്തി​ൽ ഒ​ലി​ച്ചു തൊ​ട്ട​ടു​ത്ത പു​ര​യി​ട​ത്തി​ലേ​യ്ക്കും കി​ണ​റു​ക​ളി​ലേ​യ്ക്കും വീ​ഴു​ന്നു. ദു​ർ​ഗ​ന്ധ​വും ഈ​ച്ച ശ​ല്യ​വും കാ​ര​ണം തൊ​ട്ട​ടു​ത്ത വീ​ടു​ക​ളി​ലെ ജ​ന​ൽ പോ​ലും തു​റ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ വാ​സി​ക​ൾ പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്തു താ​മ​സി​ക്കു​ന്ന 35 ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. കൂ​ടാ​തെ പ​ന്നി​ക്കു​ഞ്ഞു​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി സ​മീ​പ പ്ര​ദേ​ശ​ത്തു​നി​ന്നും നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​തോ​ടെ നാ​യ​ശ​ല്യ​വും കൂ​ടു​ത​ലാ​ണ്. ക​ന്നു​കാ​ലി ഫം ​ന​ട​ത്തു​ന്ന​തി​നാ​ണെ​ന്നു പ്ര​ദേ​ശ വാ​സി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഇ​വി​ടെ പ​ന്നി​ഫാം ആ​രം​ഭി​ച്ച​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഫാ​മി​ലെ ദു​ർ​ഗ​ന്ധം ചൂ​ണ്ടി​ക്കാ​ട്ടി വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തു ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ പ​രി​ശോ​ധി​ച്ച് ഫാം ​ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ണ് ഉ​ട​മ ഇ​പ്പോ​ൾ ഫാം ​ന​ട​ത്തു​ന്ന​ത് .
ഫാം ​ഇ​വി​ടെ നി​ന്നും നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, എം​എ​ൽ​എ. ,എം.​പി. എ​ന്നി​വ​ർ​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി .പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​വി. സു​നി​ത , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു, അം​ഗം എം.​മോ​നി​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ ഫാം ​സ​ന്ദ​ർ​ശി​ച്ചു. നാ​ട്ടു​കാ​രു​ടെ പ​രാ​തി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു പ​റ​ഞ്ഞു .