ഡോ​ക്ട​ർ​മാ​രു​ടെ ഒ​പി ബ​ഹി​ഷ്ക​ര​ണം: രോ​ഗി​ക​ൾ വ​ല​ഞ്ഞു
Monday, June 17, 2019 9:55 PM IST
അ​ടി​മാ​ലി: ഡോ​ക്ട​ർ​മാ​രു​ടെ പ​ണി​മു​ട​ക്കി​ൽ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ രോ​ഗി​ക​ൾ വ​ല​ഞ്ഞു. ഞാ​യ​റാ​ഴ്ച ഒ​പി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​റു​ടെ സേ​വ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ​മു​ത​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് എ​ത്തി​യ​ത്.
ര​ണ്ടു​മ​ണി​ക്കൂ​ർ മാ​ത്ര​മേ പ​ണി​മു​ട​ക്ക് ഉ​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്ന് അ​റി​യി​ച്ച​തോ​ടെ രോ​ഗി​ക​ൾ കാ​ത്തു​നി​ന്നെ​ങ്കി​ലും ഡോ​ക്ട​ർ​മാ​ർ എ​ത്തി​യി​ല്ല. ഇ​തോ​ടെ മു​ഴു​വ​ൻ​പേ​രും ചി​കി​ത്സ ല​ഭി​ക്കാ​തെ മ​ട​ങ്ങി. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്.
അ​ടി​യ​ന്ത​ര​മാ​യി ചി​കി​ൽ​സ​വേ​ണ്ട രോ​ഗി​ക​ൾ​ക്ക് കാ​ഷ്വാ​ലി​റ്റി​യി​ൽ ചി​കി​ൽ​സ ന​ൽ​കി​യെ​ങ്കി​ലും പ​ല ആ​ശു​പ​ത്രി​ക​ളി​ലും ഡോ​ക്ട​ർ​മാ​ർ വ​രു​ന്ന​തു​വ​രെ രോ​ഗി​ക​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. പ​നി ബാ​ധി​ച്ച് ഒ​ട്ടേ​റെ രോ​ഗി​ക​ളാ​ണ് ഇ​ന്ന​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ൽ​സ തേ​ടി​യെ​ത്തി​യ​ത്. ഇ​ന്ന​ലെ മാ​ത്രം പ​നി ബാ​ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 439 പേ​ർ ചി​കി​ൽ​സ തേ​ടി. പ​ല​രും രാ​വി​ലെ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ഡോ​ക്ട​ർ​മാ​ർ​ക്കാ​യി കാ​ത്തി​രു​ന്നു.
രാ​വി​ലെ എ​ട്ടു​മു​ത​ൽ 10 വ​രെ​യാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​രു​ടെ ഒ​പി ബ​ഹി​ഷ്ക്ക​ര​ണം.
ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം മൂ​ലം ജി​ല്ല​യി​ൽ ആ​ർ​ക്കും ചി​കി​ൽ​സ ല​ഭി​ക്കാ​തി​രു​ന്നി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.