മൂ​ന്നാ​റി​ൽ പി​ങ്ക് പ​ട്രോ​ളിം​ഗ്
Sunday, June 16, 2019 10:20 PM IST
മൂ​ന്നാ​ർ: സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള പോ​ലീ​സി​ന്‍റെ പി​ങ്ക് പ​ട്രോ​ളിം​ഗ് മൂ​ന്നാ​റി​ൽ ആ​രം​ഭി​ച്ചു. മൂ​ന്നാ​ർ ഡി​വൈ​എ​സ്പി പി.​എം. ര​മേ​ഷ്കു​മാ​ർ വാ​ഹ​നം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ര​ണ്ടു​സ​മ​യ​ക്ര​മ​ങ്ങ​ളി​ലാ​യി ആ​റു വ​നി​താ പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​രു​ടെ സേ​വ​നം രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ ല​ഭി​ക്കും. 1515 ടോ​ൾ ഫ്രീ ​ന​ന്പ​രി​ൽ ഇ​വ​രെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാം. മൂ​ന്നാ​ർ ടൗ​ണ്‍, പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളാ​യ മാ​ട്ടു​പ്പെ​ട്ടി, രാ​ജ​മ​ല, എ​ക്കോ പോ​യി​ന്‍റ്, കു​ണ്ട​ള, ആ​റ്റു​കാ​ട് എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദീ​ക​രി​ച്ചാ​ണ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​ത്.

കാ​റി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്

രാ​ജാ​ക്കാ​ട്: അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ബൈ​ക്ക് യാ​ത്രി​ക​ൻ എ​ൻ.​ആ​ർ. സി​റ്റി സ്വ​ദേ​ശി അ​ഭ​യ​ദേ​വി​നെ(23) എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പെ​ട്രോ​ൾ​പ​ന്പി​നു സ​മീ​പം അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ കാ​ർ മ​റ്റൊ​രു കാ​റി​ൽ ത​ട്ടി​യ​ശേ​ഷം ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. രാ​ജാ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.