ക​ട്ട​പ്പ​ന കെഎ​സ്ആ​ർ​ടി​സി സ​ബ് ഡി​പ്പോ ന​വീ​ക​രി​ക്ക​ണം: റോ​ഷി അ​ഗ​സ്റ്റി​ൻ
Friday, June 14, 2019 10:25 PM IST
തി​രു​വ​ന​ന്ത​പു​രം : മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നു​പോ​യ ക​ട്ട​പ്പ​ന കെ ​എ​സ്ആ​ർ​ടി​സി സ​ബ് ഡി​പ്പോ ന​വീ​ക​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ഹ​ന നി​കു​തി​ക​ൾ, മ​ത്സ്യ​ബ​ന്ധ​നം, ഗ​താ​ഗ​തം എ​ന്നീ ധ​നാ​ഭ്യ​ർ​ഥ​ന​ക​ളു​ടെ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. കെഎ​സ്ആ​ർ​ടി​സി ലാ​ഭ​ക​ര​മാ​ക്കു​ന്ന​ത് നി​ല​വി​ലു​ള്ള സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​ക്കൊ​ണ്ടാ​യി​രി​ക്ക​രു​ത്. ജീവ​ന​ക്കാ​രു​ടെ അ​ഭാ​വം പ​രി​ഹ​രി​ക്കു​ന്ന​തി​ന് വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റ് ന​ട​പ​ടി നി​ർ​ത്ത​ലാ​ക്കി ജീ​വ​ന​ക്കാ​രു​ടെ ട്രാ​ൻ​സ്ഫ​ർ അ​നു​വ​ദി​ക്ക​ണം.
സോ​ണു​ക​ളെ ശ​ക്തീ​ക​രി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണം. സോ​ണി​ലെ ജീ​വ​ന​ക്കാ​രു​ടെ ട്രാ​ൻ​സ്ഫ​ർ അ​താ​തു സോ​ണി​ൽ ത​ന്നെ നി​ല​നി​ർ​ത്തു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ൽ ക​ട്ട​പ്പ​ന​യി​ൽ നി​ന്ന് 53 സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. പ്ര​തി​ദി​നം ശ​രാ​ശ​രി ആ​റ് ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​ൽ നി​ന്നു​ള്ള​ത് ക​ള​ക്‌ഷ​ൻ. ക​ട്ട​പ്പ​ന​യി​ൽ നി​ന്ന് ബംഗളൂരു, കോ​യ​ന്പ​ത്തൂ​ർ, മ​ധു​ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഇ​ന്‍റ​ർ​സ്റ്റേ​റ്റ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണം. ക​ട്ട​പ്പ​ന - ക​ന്പം റൂ​ട്ടി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചാ​ൽ നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ൾ ക​ളക്‌ഷ​ൻ മെ​ച്ച​പ്പെ​ടു​ത്താ​നാ​കു​മെ​ന്ന് എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ല​യോ​ര മേ​ഖ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​സ് യാ​ത്രയ്​ക്ക് ക​ണ്‍​സ​ഷ​ൻ അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്ക​ണം. 5000 രൂ​പ​യി​ൽ താ​ഴെ ക​ള​ക്‌ഷ​നു​ള്ള സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​ണ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. റൂ​ട്ട് ലാ​ഭ​ക​ര​മാ​ക്കാ​ൻ സ​ർ​വീ​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് റോ​ഷി പ​റ​ഞ്ഞു.