"രംഗബോധമില്ലാത്ത കോമാളി'യായി പ​ള്ളി​ക്ക​വ​ല​യി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ്
Friday, June 14, 2019 10:21 PM IST
ക​ട്ട​പ്പ​ന: പ​ള്ളി​ക്ക​വ​ല​യി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റി​നൊ​രു പ്ര​ത്യേ​ക​യു​ണ്ട്! രാ​ത്രി​യി​ൽ പേ​രി​നു​പോ​ലും തെ​ളി​യാ​ത്ത ലൈ​റ്റ്, പ​ക​ൽ സ​മ​യ​ത്ത് പ്ര​കാ​ശം പ​ര​ത്തി തെ​ളി​ഞ്ഞു​കി​ട​ക്കും. ഏ​താ​നും ആ​ഴ്ച​ക​ളാ​യി ഈ "​പ്ര​തി​ഭാ​സം’ തു​ട​രു​ക​യാ​ണ്.
ഏ​ഴു​വ​ർ​ഷം മു​ന്പ് സ്ഥാ​പി​ച്ച ലൈ​റ്റു​ക​ളി​ൽ പ​ല​തും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യെ​ങ്കി​ലും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. 2012-ൽ ​റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യു​ടെ പ്ര​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 5.5 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് ഇ​വി​ടെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ച്ച​ത്.
ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ തു​ട​ങ്ങി​യ​വ സ്ഥി​തി​ചെ​യ്യു​ന്ന ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നാ​യ പ​ള്ളി​ക്ക​വ​ല​യി​ൽ ലൈ​റ്റി​ന്‍റെ പ്ര​കാ​ശം നാ​ട്ടു​കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും രാ​ത്രി​കാ​ല യാ​ത്രി​ക​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്നു. എ​ന്നാ​ൽ യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​നാ​ൽ ലൈ​റ്റു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ത​ക​രാ​റി​ലാ​യി.
ര​ണ്ടു​മാ​സ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന ലൈ​റ്റു​ക​ൾ ഏ​താ​നും ആ​ഴ്ച​ക​ളാ​യി പ​ക​ൽ സ​മ​യ​ങ്ങ​ളി​ലാ​ണ് തെ​ളി​യു​ന്ന​ത്. സെ​ൻ​സ​ർ സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ സ​മ​യ​ക്ര​മ​ത്തി​ൽ വ​ന്ന വ്യ​ത്യാ​സ​മാ​ണ് ഇ​പ്പോ​ൾ പ്ര​ശ്ന​മാ​യി​രി​ക്കു​ന്ന​ത്. ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന ഏ​ജ​ൻ​സി​ക​ൾ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നു വ്യ​വ​സ്ഥ​യു​ണ്ടെ​ങ്കി​ലും പാ​ലി​ക്കാ​റി​ല്ല. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ രാ​ത്രി​യി​ൽ പ​ള്ളി​ക്ക​വ​ല ഇ​രു​ട്ടി​ലാ​യ​ത് യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്.