ക​ട്ട​പ്പ​ന ഇ​എ​സ്ഐ ആ​ശു​പ​ത്രി​ക്ക് അം​ഗീ​കാ​ര​മാ​യി: എം​പി
Monday, March 27, 2023 11:44 PM IST
തൊ​ടു​പു​ഴ: ക​ട്ട​പ്പ​ന​യി​ൽ 100 കി​ട​ക്ക​ക​ളു​ള്ള ഇ​എ​സ്ഐ ആ​ശു​പ​ത്രി നി​ർ​മി​ക്കു​ന്ന​തി​ന് ഇ​എ​സ്ഐ കോ​ർ​പറേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു.
ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി നേ​ര​ത്തെ 4.6 ഏ​ക്ക​ർ ഭൂ​മി സൗ​ജ​ന്യ​മാ​യി വാ​ഗ്ദാ​നം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് നി​ർ​ദി​ഷ്ട സ്ഥ​ലം കോ​ർ​പറേ​ഷ​ൻ പ​രി​ശോ​ധി​ച്ച് 100 കി​ട​ക്ക​ക​ളു​ള്ള ഇ​എ​സ്ഐ ആ​ശു​പ​ത്രി സ്ഥാ​പി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​ണെ​ന്നു ക​ണ്ടെ​ത്തി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തീ​രു​മാ​ന​ത്തി​നു സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.
സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി ഇ​എ​സ്ഐ​സി​ക്കു കൈ​മാ​റു​ന്ന​തി​നു​ള്ള അ​ന്തി​മ വി​ജ്ഞാ​പ​ന​ം ഇറക്കണം. തുടർന്നു കോർപറേ ഷൻ നിർമാണ കരാർ നൽകും. 18 മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും എം​പി അ​റി​യി​ച്ചു.
ഇ​എ​സ്ഐ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ആ​ശ്രി​ത​രു​ടെ​യും എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര തൊ​ഴി​ൽ​മ​ന്ത്രി ഭൂ​പേ​ന്ദ​ർ യാ​ദ​വ്, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ഉൗ​ന്ന​ൽ ന​ൽ​കാ​ൻ കോ​ർ​പറേ​ഷ​നോ​ടു നി​ർ​ദേ​ശി​ച്ചു.
ഇ​എ​സ്ഐ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ന​വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി "നി​ർ​മാ​ൻ സേ ​ശ​ക്തി’ സം​രം​ഭം ആ​രം​ഭി​ച്ച​താ​യും ഡീൻ കുര്യാക്കോസ് അ​റി​യി​ച്ചു.