പള്ളിവക സ്ഥലം കൈയേറിയെന്ന് പരാതി
1246590
Wednesday, December 7, 2022 9:56 PM IST
മൂന്നാര്‍: ദേവികുളം ആവേ മരിയ ഇടവകയുടെ ചൊക്രമുടിയിലുള്ള സ്ഥലം ചാലക്കുടി സ്വദേശിയായ റിസോര്‍ട്ട് ഉടമയുടെ നേതൃത്വത്തിൽ കൈയേറിയതായി പരാതി. പരാതിയെത്തുടര്‍ന്ന് മൂന്നാര്‍ ഡിവൈഎസ്പി സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു.
സ്വകാര്യ റിസോര്‍ട്ടിന് വഴി ഇല്ലാത്തതുമൂലം പള്ളിവക സ്ഥലം വഴിയായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ മഴക്കാലത്ത് ഈ വഴിയിലേക്ക് മണ്ണിടിഞ്ഞു വീണതതിനെത്തുടർന്ന് മണ്ണ് നീക്കം ചെയ്യുന്നതിന്റെ മറവില്‍ പള്ളിവക സ്ഥലം കൈയേറുകയായിരുന്നു. സ്ഥലം കൈയേറിയതിനെതിരെ ദേവികുളം ഇടവക ശാന്തമ്പാറ പോലീസിൽ പരാതി നൽകുകയയിരുന്നു.
സ്ഥലം കൈയേറിയ റിസോര്‍ട്ട് ഉടമയുടെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ സമരത്തിനൊരുങ്ങുകയാണ്.