അ​നു​മ​തി​യി​ല്ലാ​തെ വി​നോ​ദ​യാ​ത്ര; വാ​ഹ​ന​ത്തി​നെ​തി​രേ ന​ട​പ​ടി
Monday, December 5, 2022 10:33 PM IST
നെ​ടു​ങ്ക​ണ്ടം: അ​നു​മ​തി​യി​ല്ലാ​ത്ത വാ​ഹ​ന​ത്തി​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​മാ​യി വി​നോ​ദ യാ​ത്ര​യ്‌​ക്കെ​ത്തി​യ വാ​ഹ​ന​ത്തി​നെ​തി​രേ ന​ട​പ​ടി. രാ​മ​ക്ക​ല്‍​മേ​ട്ടി​ല്‍ എ​ത്തി​യ ടൂ​റി​സ്റ്റ് ബ​സി​നെ​തി​രേ​യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കി​യ​ശേ​ഷം യാ​ത്ര തു​ട​രാ​ന്‍ അ​നു​വ​ദി​ച്ചു.
നി​ല​മ്പൂ​ര്‍ ചു​ങ്ക​ത്ത​റ​യി​ല്‍​നി​ന്നു നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ണ്ട് ബ​സു​ക​ളി​ലാ​യി കൊ​ടൈ​ക്ക​നാ​ല്‍ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം രാ​മ​ക്ക​ല്‍​മേ​ട്ടി​ല്‍ എ​ത്തി​യ​ത്. കു​ട്ടി​ക​ളു​മാ​യി വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​കു​ന്ന​തി​നു മു​മ്പാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ല്‍​നി​ന്നു സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​ട​ണ​മെ​ന്ന നി​ബ​ന്ധ​ന നി​ല​വി​ലു​ണ്ട്. ഒ​രു ബ​സി​ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നി​ല്ല.
നെ​ടു​ങ്ക​ണ്ടം എം​വി​ഐ സൂ​ര​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ത് മ​ന​സി​ലാ​ക്കു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി ഘ​ടി​പ്പി​ച്ചി​രു​ന്ന ലൈ​റ്റു​ക​ളും അ​ഴി​ച്ചു​മാ​റ്റി.
സ​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ൽ അ​പേ​ക്ഷ ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധി​ച്ച​ശേ​ഷം വാ​ഹ​ന​ത്തി​ന് യാ​ത്ര തു​ട​രാ​ന്‍ അ​നു​മ​തി ന​ല്‍​കി. ര​ണ്ട് വാ​ഹ​ന​ത്തി​ന് അ​നു​മ​തി തേ​ടി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്നെ​ന്നും ര​ണ്ടാ​മ​ത്തെ ബ​സ് ബ്രേ​ക് ഡൗ​ണ്‍ ആ​യ​തി​നാ​ല്‍ മ​റ്റൊ​രു ബ​സ് എ​ത്തി​ച്ചെ​ന്നാ​ണ് ഉ​ട​മ​ക​ള്‍ സ്‌​കൂ​ളി​നെ അ​റി​യി​ച്ചി​രു​ന്ന​ത്.
മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ൽ നി​ന്ന് അ​നു​മ​തി നേ​ടാ​തെ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി വി​നോ​ദ യാ​ത്ര ന​ട​ത്തി​യ​ത് സം​ബ​ന്ധി​ച്ച വി​വ​രം വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ അ​റി​യി​ക്കു​മെ​ന്ന് നെ​ടു​ങ്ക​ണ്ടം ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ആ​ര്‍. അ​ജി​കു​മാ​ര്‍ പ​റ​ഞ്ഞു.