പൈ​തൃ​ക ഗ്രാ​മ​വും വ​ന​സൗ​ന്ദ​ര്യ​വും ആ​സ്വ​ദി​ക്കാ​ൻ ഗാ​ന്ധി​യു​ടെ ചെ​റു​മ​ക​ൻ മ​റ​യൂ​രി​ൽ
Thursday, August 18, 2022 10:47 PM IST
മ​റ​യൂ​ർ: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചെ​റു​മ​ക​ൻ തു​ഷാ​ർ ഗാ​ന്ധി മ​റ​യൂ​ർ മേ​ഖ​ല സ​ന്ദ​ർ​ശി​ച്ചു. മ​റ​യൂ​രി​ന്‍റെ പൈ​തൃ​ക സ​ന്പ​ത്താ​യ ച​ന്ദ​ന​ക്കാ​ടു​ക​ളെ​പ്പ​റ്റി​യും പൈ​തൃ​ക ഗ്രാ​മ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളും കേ​ട്ട​റി​ഞ്ഞാ​ണ് തു​ഷാ​ർ ഗാ​ന്ധി മ​റ​യൂ​രി​ലെ​ത്തി​യ​ത്.

ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലാ​യി​രു​ന്നു താ​മ​സം. മ​റ​യൂ​ർ ച​ന്ദ​ന​ക്കാ​ടു​ക​ൾ കാ​ണു​ന്ന​തി​നാ​യി മ​റ​യൂ​ർ സാ​ൻ​ഡ​ൽ ഡി​വി​ഷ​ൻ ഓ​ഫീ​സി​ലെ​ത്തി. ച​ന്ദ​ന ഡി​പ്പോ​യും ച​ന്ദ​നം ചെ​ത്തി ഒ​രു​ക്കു​ന്ന​തും സ​ന്ദ​ർ​ശി​ച്ചു. അ​ധി​കം ആ​രെ​യും അ​റി​യി​ക്കാ​തെ​യാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ മ​ക​ൻ അ​രു​ണ്‍ മ​ണി​ലാ​ൽ ഗാ​ന്ധി​യു​ടെ മ​ക​നാ​ണ് തു​ഷാ​ർ ഗാ​ന്ധി. സാ​ഹി​ത്യ​കാ​ര​നും മ​ഹാ​ത്മാ​ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​ണ് ഇ​ദ്ദേ​ഹം.

ക​മ​ല​ഹാ​സ​ൻ സം​വി​ധാ​നം ചെ​യ്ത ഹേ ​റാം എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ലും റോ​ഡ് ടു ​സം​ഘം എ​ന്ന സി​നി​മ​യി​ലും ഗാ​ന്ധി​യു​ടെ ചെ​റു​മ​ക​നാ​യി ത​ന്നെ അ​ഭി​ന​യി​ച്ചു. ലെ​റ്റ്സ് കി​ൽ ഗാ​ന്ധി എ​ന്ന​താ​ണ് ഏ​റെ പ്ര​ശ​സ്ത​മാ​യ പു​സ്ത​കം.

ഭാ​ര്യ സൊ​നാ​ൽ ദേ​ശാ​യി​യോ​ടൊ​പ്പം മ​റ​യൂ​രി​ലെ​ത്തി​യ രാ​ഷ്ട്ര​പി​താ​വി​ന്‍റെ ചെ​റു​മ​ക​നെ മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ ഹെ​ൻ​ട്രി ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ, ജോ​മോ​ൻ തോ​മ​സ്, മ​റ​യൂ​ർ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​ജി. വി​നോ​ദ്കു​മാ​ർ എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു.