കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് ജി​ല്ല​യി​ലെ​ത്തു​ന്ന 27ന് ​ഹ​ർ​ത്താ​ൽ
Wednesday, August 17, 2022 10:27 PM IST
അ​ടി​മാ​ലി: സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് അ​ടി​മാ​ലി​യി​ൽ എ​ത്തു​ന്ന 27ന് ​ദേ​വി​കു​ളം താ​ലൂ​ക്കി​ൽ ഹ​ർ​ത്താ​ൽ ന​ട​ത്തു​മെ​ന്ന് അ​തി​ജീ​വ​ന പോ​രാ​ട്ട​വേ​ദി ചെ​യ​ർ​മാ​ൻ റ​സാ​ക്ക് ചൂ​ര​വേ​ലി, സ​ണ്ണി കൂ​നം​പാ​റ​യി​ൽ, ബെ​ന്നി ഫി​ലി​പ്പ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ നാ​ലു താ​ലൂ​ക്കു​ക​ൾ ഇ​എ​സ്എ ആ​ക്ക​ണ​മെ​ന്നും വ​ന്യ​മൃ​ഗ സ​ങ്കേ​ത​ങ്ങ​ൾ, ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് 10 കി​ലോ​മീ​റ്റ​ർ ദൂ​രം ബ​ഫ​ർ സോ​ണ്‍ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഗ്രീ​ൻ ട്രി​ബൂ​ണ​ലി​ൽ കൊ​ടു​ത്ത കേ​സ് പി​ൻ​വ​ലി​ച്ച് ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളോ​ടു മ​ന്ത്രി മാ​പ്പ് പ​റ​യ​ണം. ഇ​തി​നു ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ മ​ന്ത്രി​യെ പു​റ​ത്താ​ക്കാ​നു​ള്ള ആ​ർ​ജ​വം മു​ഖ്യ​മ​ന്ത്രി കാ​ണി​ക്ക​ണം.
ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള വി​വേ​ച​ന​പ​ര​മാ​യ നി​ല​പാ​ടു​ക​ൾ തി​രു​ത്തു​ന്ന​തു​വ​രെ മ​ന്ത്രി​യെ ബ​ഹി​ഷ്ക​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 27ന് ​ഹ​ർ​ത്താ​ൽ ന​ട​ത്താ​ൻ പോ​രാ​ട്ട വേ​ദി തീ​രു​മാ​നി​ച്ച​തെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.