സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു
Wednesday, August 17, 2022 10:27 PM IST
മ​റ​യൂ​ർ: കോ​വി​ൽ​ക്ക​ട​വി​ലെ സി​പി​ഐ ഓ​ഫീ​സ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ രാ​ത്രി​യി​ൽ ന​ശി​പ്പി​ച്ചു. ക​ന്പി​യും ഷീ​റ്റും കൊ​ണ്ട് നി​ർ​മി​ച്ചി​രു​ന്ന ഓ​ഫീ​സാ​ണ് ന​ശി​പ്പി​ച്ച​ത്. മൂ​ന്നു​വ​ർ​ഷം മു​ൻ​പാ​ണ് ഓ​ഫീ​സ് നി​ർ​മി​ച്ച​ത്. ഇ​രു​ന്പ് ക​ന്പി​യും ഷീ​റ്റും ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചാ​ണ് മു​റി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. ഓ​ഫി​സി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ല​മാ​ര, ക​സേ​ര, കൊ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മ​ഗ്രി​ക​ൾ പു​റ​ത്തേ​ക്ക് മാ​റ്റി​വെ​ച്ച ശേ​ഷ​മാ​ണ് ഓ​ഫീ​സ് ത​ക​ർ​ത്ത്ത്. വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചു​ള്ള ക​ട്ട​ർ കൊ​ണ്ടാ​ണ് ക​ന്പി​ക​ൾ മു​റി​ച്ചി​രി​ക്കു​ന്ന​ത്.
സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് പൊ​ളി​ച്ച​തി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ചു. മ​റ​യൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.