മ​തേ​ത​ര കാ​ഴ്ച​പ്പാ​ടി​ന് ഉൗ​ന്ന​ൽ ന​ൽ​ക​ണം: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Tuesday, August 16, 2022 10:35 PM IST
ഇ​ടു​ക്കി: ഭാ​ര​ത​മെ​ന്ന സ​ങ്ക​ൽ​പം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു മ​തേ​ത​ര കാ​ഴ്ച​പ്പാ​ടി​ന് ഉൗ​ന്ന​ൽ ന​ൽ​കി മു​ന്നേ​റ​ണ​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ത​ക​ർ​ക്കു​ന്ന ശ​ക്തി​ക​ൾ​ക്കെ​തി​രെ​യും ജാ​തി, മ​ത,വ​ർ​ഗ, വ​ർ​ണ വി​വേ​ച​ന​ങ്ങ​ൾ​ക്ക് എ​തി​രെ​യും ജീ​വ​ൻ ന​ൽ​കി പോ​രാ​ടാ​ൻ ഓ​രോ​രു​ത്ത​രും ത​യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ടു​ക്കി ഐ​ഡി​എ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന 75-ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ മ​ന്ത്രി ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു.
പ​രേ​ഡ് ക​മാ​ൻ​ഡ​ർ കു​മ​ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി​ൻ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രേ​ഡി​ൽ എ​സ്പി​സി ബാ​ൻ​ഡ്, പോ​ലീ​സ് ബാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ 22 പ്ലാ​റ്റൂ​ണു​ക​ൾ അ​ണി​നി​ര​ന്നു. പോ​ലീ​സ്, എ​ക്സൈ​സ്, ഫോ​റ​സ്റ്റ്, എ​ൻ​സി​സി സീ​നി​യ​ർ ഡി​വി​ഷ​ൻ, ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജ്, മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മ കോ​ള​ജ്, സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് വാ​ഴ​ത്തോ​പ്പ്, എ​ൻ​സി​സി ജൂ​ണി​യ​ർ ഡി​വി​ഷ​ൻ, എ​സ്പി​സി സ്കൗ​ട്ട്, ഗൈ​ഡ്സ് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പ്ലാ​റ്റൂ​ണു​ക​ൾ.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ്, ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി ച​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​ജി. സ​ത്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി.​വി. വ​ർ​ഗീ​സ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​യു. കു​ര്യാ​ക്കോ​സ്, എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മെ​മ​ന്‍റോ ന​ൽ​കി
ആ​ദ​രി​ച്ചു
ഇ​ടു​ക്കി: ലോ​ക സ​മാ​ധാ​ന സ​ന്ദേ​ശ​ത്തി​നാ​യി ലോ​ക ഡോ​ക്കു​മെ​ന്‍റ​റി- സ​ല്യൂ​ട്ട് ദി ​നേ​ഷ​ൻ​സ് ഒ​രു​ക്കി​യ തെ​രേ​സ ജോ​യ്, ആ​ഗ്ന​സ് ജോ​യ് എ​ന്നി​വ​രെ സ്വ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ വേ​ദി​യി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ബ്രി​സ്ബ​ൻ സി​സ്റ്റേ​ഴ്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി​ക​ളാ​യ തെ​രേ​സ​യും ആ​ഗ്ന​സു​മാ​ണ് ഡോ​ക്കു​മെ​ന്‍റ​റി​യു​ടെ ര​ച​ന നി​ർ​വ​ഹി​ച്ച​ത്. ഇ​വ​രു​ടെ പി​താ​വ് ജോ​യ് കെ. ​മാ​ത്യു​വാ​ണ് ഡോ​ക്കു​മെ​ന്‍റ​റി​യു​ടെ നി​ർ​മാ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച​ത്.
ലോ​ക രാ​ജ്യ​ങ്ങ​ളി​ലെ ദേ​ശീ​യ ഗാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തി ഇ​വ​ർ റെ​ക്കോ​ർ​ഡ് സൃ​ഷ്ടി​ച്ചി​രു​ന്നു. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ വേ​ദി​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ദേ​ശീ​യ ഗാ​ന​വും ഇ​വ​ർ അ​വ​ത​രി​പ്പി​ച്ചു.

ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ
പ്ര​ക​ട​നം മ​നം​ക​വ​ർ​ന്നു
ഇ​ടു​ക്കി: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഐ​ഡി​എ ഗ്രൗ​ണ്ടി​ൽ ഇ​ടു​ക്കി ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്വാ​ന പ്ര​ദ​ർ​ശ​ന​വും കു​റ്റാ​ന്വേ​ഷ​ണ പ്ര​ക​ട​ന​വും ന​ട​ത്തി.
വി​വി​ധ ഇ​ന​ങ്ങ​ളി​ലു​ള്ള അ​ഞ്ചു നാ​യ്ക്ക​ളാ​ണ് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്.
പ​രേ​ഡ്, ഒ​ബീ​ഡി​യ​ൻ​സ്, ഫ​യ​ർ ജം​പ്, ഹ​ർ​ഡി​ൽ​സ്, ന​ർ​ക്കോ​ട്ടി​ക് ഡി​റ്റ​ക്ഷ​ൻ, എ​ക്സ്പ്ലോ​സീ​വ് ഡി​റ്റ​ക്ഷ​ൻ തു​ട​ങ്ങി ജി​ല്ലാ ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ മി​ക​വ് തെ​ളി​യി​ക്കു​ന്ന കു​റ്റാ​ന്വേ​ഷ​ണ പ്ര​ക​ട​ന​ങ്ങ​ളാ​ണ് ഡോ​ളി, സ്റ്റെ​ഫി, ജെ​നി, ഡോ​ണ, എ​യ്ഞ്ച​ൽ എ​ന്നീ നാ​യ്ക്ക​ൾ കാ​ഴ്ച​വ​ച്ച​ത്. പ​രി​ശീ​ല​ക​രാ​യ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ അ​ജി​ത്ത്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​നി​ൽ, അ​ഖി​ൽ, ജു​ബി​ൻ, പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ശ്വാ​ന​സേ​ന​യു​ടെ പ്ര​ക​ട​നം.