ന​വ​ജാ​ത ശി​ശു​വി​ന്‍റെ കൊ​ല​പാ​ത​കം: മാ​താ​വ് റി​മാ​ൻ​ഡി​ൽ
Tuesday, August 16, 2022 10:35 PM IST
തൊ​ടു​പു​ഴ: ന​വ​ജാ​ത ശി​ശു​വി​നെ ശു​ചി​മു​റി​യി​ൽ വീ​പ്പ​യി​ലെ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മാ​താ​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഉ​ടു​ന്പ​ന്നൂ​ർ മ​ങ്കു​ഴി ച​ര​ള​യി​ൽ സു​ജി​ത (26) യെ​യാ​ണ് ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് കാ​വ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​തി​യെ ഇ​ന്ന​ലെ രാ​വി​ലെ ക​രി​മ​ണ്ണൂ​ർ സി​ഐ സു​മേ​ഷ് സു​ധാ​ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ 10ന് ​രാ​ത്രി​യി​ലാ​ണ് ഉ​ടു​ന്പ​ന്നൂ​ർ മ​ങ്കു​ഴി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ ശു​ചി മു​റി​യി​ൽ സു​ജി​ത പ്ര​സ​വി​ച്ച​ത്. ഉ​ട​ൻ​ത​ന്നെ കു​ഞ്ഞി​നെ വീ​പ്പ​യി​ലെ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​മി​ത ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​ർ​ധ​രാ​ത്രി​യോ​ടെ സു​ജി​ത ഭ​ർ​ത്താ​വി​നൊ​പ്പം തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. തു​ട​ർ​ന്ന് ഡോ​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

സു​ജി​ത ഏ​താ​നും മാ​സം മു​ന്പ് ഭ​ർ​ത്താ​വി​നെ​യും ഏ​ഴും എ​ട്ടും വ​യ​സു​ള്ള ര​ണ്ടു മ​ക്ക​ളേ​യും ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രു യു​വാ​വി​നൊ​പ്പം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. പി​ന്നീ​ട് ബ​ന്ധു​ക്ക​ൾ ഇ​ട​പെ​ട്ട് തി​രി​കെ എ​ത്തി​ച്ചെ​ങ്കി​ലും ഭ​ർ​ത്താ​വു​മാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു. സു​ജി​ത ഗ​ർ​ഭി​ണി​യാ​യി​രു​ന്ന കാ​ര്യ​വും പ്ര​സ​വി​ച്ച​തും ഭ​ർ​ത്താ​വ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ശേ​ഷ​മാ​ണ് അ​റി​ഞ്ഞ​ത്.