അ​ടി​മാ​ലി മേ​ഖ​ല​യി​ൽ 47 പേ​രു​ടെ പ​ട്ട​യ​ഭൂ​മി ഏ​റ്റെ​ടു​ക്കും
Sunday, August 14, 2022 10:52 PM IST
അ​ടി​മാ​ലി: കു​മ​ളി- അ​ടി​മാ​ലി ദേ​ശീ​യ പാ​ത​യു​ടെ വി​ക​സ​ന​ത്തി​നാ​യു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ വി​ജ്ഞാ​പ​ന​മാ​യി. അ​ടി​മാ​ലി മേ​ഖ​ല​യി​ൽ മാ​ത്രം അ​ടി​മാ​ലി, വെ​ള്ള​ത്തൂ​വ​ൽ വി​ല്ലേ​ജു​ക​ളി​ലാ​യി 47 പേ​രു​ടെ പ​ട്ട​യ ഭൂ​മി റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ഏ​റ്റെ​ടു​ക്കും. മൂ​ന്ന് ഇ​ട​ങ്ങ​ളി​ലാ​യി സ​ർ​ക്കാ​ർ ഭൂ​മി​യും ദേ​ശീ​യ പാ​ത​യു​ടെ ഭാ​ഗ​മാ​കും. ദേ​ശീ​യ​പാ​ത 185ൽ ​തു​ട​ങ്ങി കു​മ​ളി വ​രെ 84 കി​ലോ​മീ​റ്റ​റാ​ണ് ഈ ​ദേ​ശീ​യ പാ​ത​യു​ടെ നീ​ളം. ദേ​ശീ​യ പാ​ത​യു​ടെ ആ​രം​ഭം അ​ടി​മാ​ലി ടൗ​ണ്‍ ആ​ണ്. നി​ല​വി​ലെ റോ​ഡി​ന്‍റെ വീ​തി കൂ​ട്ടു​ന്ന​തോ​ടെ ടൗ​ണി​ലെ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ മു​ത​ൽ ലൈ​ബ്ര​റി റോ​ഡ് വ​രെ​യു​ള്ള വ്യാ​പാ​രി​ക​ളെ ഇ​തു പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഇ​തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്തി​വേ​ണം റോ​ഡ് വി​ക​സ​ന​മെ​ന്ന​താ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.
10 സെ​ന്‍റ് വ​രെ
പ​ട്ട​യ ഭൂ​മി ഒ​രു സെ​ന്‍റ് മു​ത​ൽ 10 സെ​ന്‍റ് വ​രെ റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ന​ൽ​കേ​ണ്ടി​വ​രും. ഇ​തി​നി​ട​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ​യും ഭൂ​മി​യും എ​ടു​ക്കും.​ഗ​സ​റ്റ് വി​ജ്ഞാ​പ​നം ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ങ്ങി. ആ​ക്ഷേ​പം ഉ​ള്ള​വ​ർ 21 ദി​വ​സ​ത്തി​ന​കം ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നു ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക​ഞ്ഞി​ക്കു​ഴി എ​ൽ​എ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ​ക്കു രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​ക​ണ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.
ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത് അ​ടി​മാ​ലി ടൗ​ണി​ലെ ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ളെ​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ളാ​യി വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ടി വ​രും. ഇ​തി​നാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ്ഥ​ല​ത്തു വ്യാ​പാ​ര സ​മു​ച്ച​യം നി​ർ​മി​ച്ച് ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ നേ​ര​ത്തെ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ഒ​ന്നും ന​ട​പ്പാ​യി​ല്ല.
ന​ഷ്ട​പ​രി​ഹാ​രം

ഈ ​പ​ദ്ധ​തി ഇ​നി​യെ​ങ്കി​ലും ഉൗ​ർ​ജി​ത​മാ​ക്കി​യെ​ങ്കി​ൽ മാ​ത്ര​മെ ഇ​വ​രു​ടെ കാ​ര്യ​ത്തി​ൽ അ​നു​കൂ​ല നി​ല​പാ​ട് ഉ​ണ്ടാ​വു​ക​യു​ള്ളൂ. പ​ട്ട​യ​ഭൂ​മി​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തോ​ടൊ​പ്പം പ​ട്ട​യ​മി​ല്ലാ​ത്ത ഭൂ​മി​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നാ​ണു ദേ​ശീ​യ പാ​താ വി​ഭാ​ഗം ന​ൽ​കു​ന്ന വി​വ​രം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​പു​റ​മെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റു​ന്ന​തി​നും ആ​റു മാ​സ​ത്തെ വാ​ട​ക ന​ൽ​കു​ന്ന​തി​നും ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​മു​ണ്ടെ​ന്നും പ​റ​യു​ന്നു. അ​തേ​സ​മ​യം, ടൗ​ണി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഇ​ല്ലാ​താ​കു​ന്പോ​ൾ അ​ടി​മാ​ലി ടൗ​ണി​ലെ വി​ക​സ​നം ഇ​ല്ല​താ​കു​മെ​ന്നു വ്യാ​പ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ത്ത​രം ആ​ശ​ങ്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി എം​പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​രി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം അ​ടി​മാ​ലി​യി​ൽ ചേ​ർ​ന്നു. വ്യാ​പാ​രി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​മെ​ന്ന് എം​പി അ​റി​യി​ച്ചു. അ​ടി​മാ​ലി​യി​ൽ ദേ​ശീ​യ പാ​ത​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ബൈ​പ്പാ​സ് അ​ട​ക്കം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യു​ള്ള​താ​യും എം​പി പ​റ​ഞ്ഞു.