ല​യ​ണ്‍​സ് ക്ല​ബ് ദേ​ശീ​യഗാ​ന മ​ത്സ​രം നാ​ളെ
Saturday, August 13, 2022 11:10 PM IST
തൊ​ടു​പു​ഴ: ഈ​സ്റ്റ് ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ ദേ​ശീ​യ ഗാ​ന​മത്സ​രം ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 10.30ന് ​മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.​ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 5001 രൂ​പ കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ര​ണ്ടാം​സ്ഥാ​ന​ക്കാ​ർ​ക്ക് 2500 രൂ​പ​യും ട്രോ​ഫി​യും ന​ൽ​കും. 18 വ​യ​സി​ൽ താ​ഴെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ട്ടം​ഗ​ങ്ങ​ളു​ള്ള ടീ​മു​ക​ളാ​യി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി റോ​യി ലൂ​ക്ക് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 9496079957 എ​ന്ന ന​ന്പ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​വി.​ഷാ​ജു, സെ​ക്ര​ട്ട​റി നോ​ബി സു​ദ​ർ​ശ​ൻ, ട്ര​ഷ​റ​ർ ടെ​ൻ​സിം​ഗ് പോ​ൾ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​ബി​ൻ പ​ഴ​യി​ടം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.