ആ​യി​രം ത്രി​വ​ർ​ണ പ​താ​ക​ക​ൾ ഒ​രു​ക്കി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സ്
Saturday, August 13, 2022 11:10 PM IST
തൊ​ടു​പു​ഴ: ആ​സാ​ദി ക ​അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ വീ​ടു​ക​ളി​ലും ത്രി​വ​ർ​ണ പ​താ​ക സ്ഥാ​പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന്യൂ​മാ​ൻ കോ​ളേ​ജ് എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സ് ആ​യി​രം ത്രി​വ​ർ​ണ പ​താ​ക​ക​ൾ ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്തു.​

ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് വോ​ള​ണ്ടി​യേ​ഴ്സ് ത്രി​വ​ർ​ണ പ​താ​ക ത​യാ​റാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ മു​ഖേ​ന വി​ത​ര​ണം ചെ​യ്ത​ത്. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ.​സി​സ്റ്റ​ർ നോ​യ​ൽ റോ​സ്, ഡോ. ​ജ​റോം കെ. ​ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.