സെ​മി​നാ​റും ക്വി​സ് മ​ത്സ​രവും
Saturday, August 13, 2022 11:10 PM IST
മ​റ​യൂ​ർ: സ്വാ​ത​ന്ത്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യാ​യ അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ​യും ജി​ല്ലാ യൂ​ത്ത് ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ചി​ന്നാ​ർ ഫോ​റ​സ്റ്റ് ഡോ​ർ​മെ​റ്റ​റി​യി​ൽ പ​താ​ക ഉ​യ​ർ​ത്ത​ൽ, സെ​മി​നാ​ർ, ക്വി​സ് മ​ത്സ​രം എ​ന്നി​വ ന​ട​ത്തും. വ​നം- വ​ന്യ​ജീ​വി വ​കു​പ്പ് ചി​ന്നാ​ർ ഡി​വി​ഷ​ന്‍റെ​യും, ഇ​ടു​ക്കി യൂ​ത്ത് ഹോ​സ്റ്റ​ൽ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ദി​നാ​ച​ര​ണ പ​രി​പാ​ടി മൂ​ന്നാ​ർ വൈ​ൽ​ഡ്ലൈ​ഫ് വാ​ർ​ഡ​ൻ എ​സ്.​വി. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​ടു​ക്കി യൂ​ത്ത് ഹോ​സ്റ്റ​ൽ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചി​ന്നാ​ർ അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ്ലൈ​ഫ് വാ​ർ​ഡ​ൻ നി​ഥി​ൻ​ലാ​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തും. റി​ട്ട. ഗ​വ​ണ്‍​മെ​ന്‍റ് പ​രീ​ക്ഷാ സെ​ക്ര​ട്ട​റി എം.​ഐ. സു​കു​മാ​ര​ൻ ക്വി​സ് മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.