ത്രി​വ​ർ​ണം പു​ത​ച്ച് നാ​ടും ന​ഗ​ര​വും
Saturday, August 13, 2022 11:10 PM IST
തൊ​ടു​പു​ഴ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ടും ന​ഗ​ര​വും ത്രി​വ​ർ​ണ പ​താ​ക​ക​ളാ​ൽ നി​റ​ഞ്ഞു. പ​തി​വി​ൽ നി​ന്നു വ്യ​ത്യ്സ്ത​മാ​യി ഇ​ത്ത​വ​ണ ഹ​ർ ഘ​ർ തി​രം​ഗ​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ വീ​ടു​ക​ളി​ലും ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​ത് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യി​രു​ന്ന​ത്.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളെ ആ​ദ​രി​ക്ക​ൽ, റാ​ലി​ക​ൾ, വി​വി​ധ മ​ൽ​സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ വി​വി​ധ ക്ല​ബു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്നു​ണ്ട്. എ​ല്ലാ​വീ​ടു​ക​ളി​ലും ദേ​ശീ​യ പ​താ​ക സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ പ​താ​ക​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ മു​ഖേ​ന​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.