സ​ർ​ക്കാ​ർ മാ​തൃ​കാ പ​ച്ച​ക്ക​റിത്തോ​ട്ടം ന​വീ​ക​രി​ക്കു​ന്നു
Saturday, August 13, 2022 11:08 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: കൃ​ഷി വ​കു​പ്പി​ന്‍റെ കീ​ഴി​ൽ വ​ണ്ടി​പ്പെ​രി​യാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റേ​റ്റ് വെ​ജി​റ്റ​ബി​ൾ ഫാ​മി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന കൂ​ണ്‍ കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം വാ​ഴു​ർ സോ​മ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വെ​ജി​റ്റ​ബി​ൾ ഫാം ​വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൂ​ണ്‍ കൃ​ഷി ആ​രം​ഭി​ച്ച​ത്.

നി​ല​വി​ൽ കു​രു​മു​ള​ക് , ഏ​ലം, കാ​പ്പി, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യു​ടെ കൃ​ഷി​ക്കു പു​റ​മേ ഉ​ദ്യാ​ന സ​സ്യ​ങ്ങ​ളു​ടെ വ​ൻ​ശേ​ഖ​ര​വും ഫാ​മി​ലു​ണ്ട്. സം​യോ​ജി​ത കൃ​ഷി മാ​തൃ​ക​ക​ളാ​യ പ​ശു​വ​ള​ർ​ത്ത​ൽ, കോ​ഴി വ​ള​ർ​ത്ത​ൽ, തേ​നീ​ച്ച വ​ള​ർ​ത്ത​ൽ, മ​ത്സ്യ​ക്കൃ​ഷി എ​ന്നി​വ​യും ഫാ​മി​ലു​ണ്ട്. വെ​ർ​മി​ക്ക​ന്പോ​സ്റ്റ്, ജീ​വാ​മൃ​തം, പ​ഞ്ച​ഗ​വ്യം എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​ന​വും വി​പ​ണ​ന​വും ന​ട​ക്കു​ന്നു. ഫാ​മി​ൽ കൃ​ഷി​ക്കാ​ർ​ക്കും കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ശീ​ല​ന​ത്തി​നാ​യി വാ​ങ്ങി​യ എ​ൽസിഡി പ്രൊ​ജ​ക്ട​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും എംഎ​ൽ​എ നി​ർ​വ​ഹി​ച്ചു.

പൊ​തുജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ാർ​ഥം പ​ണ​മി​ട​പാ​ടു​ക​ൾ ഡി​ജി​റ്റ​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ക്യുആ​ർ കോ​ഡി​ന്‍റെ പ്ര​കാ​ശ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. നൗ​ഷാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ ംബ​ർ എ​സ്.​പി. രാ​ജേ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബ​ർ ഷാ​ജി പൈ​നാ​ട​ത്ത്, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. സി​റി​യ​ക് തോ​മ​സ്, ഗ്രാ​മപ​ഞ്ചാ​യ​ത്ത് മെ​ംബ​ർ പ്രി​യ​ങ്ക മ​ഹേ​ഷ്, സി​ഐ​ടി​യു നേ​താ​വ് രാ​ജേ​ന്ദ്ര​ൻ, ഫാം ​സൂ​പ്ര​ണ്ട് ആ​ർ. വേ​ണു​ഗോ​പാ​ൽ, ബി​നു ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.