ത​ട​സം നീ​ങ്ങി; പ​തി​പ്പ​ള്ളി റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ
Saturday, August 13, 2022 11:08 PM IST
മൂ​ല​മ​റ്റം: നാ​ളു​ക​ളാ​യി വ​നം​വ​കു​പ്പി​ന്‍റെ ത​ട​സം മൂ​ലം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന പ​തി​പ്പ​ള്ളി- മേ​മു​ട്ടം -ഉ​ളു​പ്പൂ​ണി റോ​ഡ് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കും. വ​നം വ​കു​പ്പി​ന്‍റെ ത​ട​സം നീ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. മേ​മു​ട്ടം മു​ത​ൽ ഉ​ളു​പ്പൂ​ണി വ​രെ​യു​ള്ള നി​ർ​മാ​ണ​ത്തി​നാ​ണ് നി​ല​വി​വ​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
ര​ണ്ടാം റീ​ച്ചി​ന്‍റെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ളും ഉ​ട​ൻ തു​ട​ങ്ങും.

ഇ​തി​നു പു​റ​മെ മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കാ​ൻ വ​ലി​യ വ​ള​വു​ക​ളി​ലെ പാ​റ​ക​ൾ നീ​ക്കം ചെ​യ്യേ​ണ്ട​തു​ണ്ട്. ഈ ​ഭാ​ഗ​ത്തെ നി​ർ​മാ​ണ​ങ്ങ​ൾ​കൂ​ടി പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ബ​സു​ക​ള​ട​ക്കം വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​കാ​നാ​കും.

ടാ​റിം​ഗ് ക​ഴി​ഞ്ഞ പ​തി​പ്പ​ള്ളി വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും വീ​തി കൂ​ട്ടി നി​ർ​മി​ച്ച് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

പൊ​തു​മ​രാ​മ​ത്ത് സെ​ൻ​ട്ര​ൽ സ​ർ​ക്കി​ൾ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ ടി.​എ​സ്. സു​ജാ​റാ​ണി, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പ്ര​സാ​ദ്, അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ശൈ​ലേ​ന്ദ്ര​ൻ, അ​സി. എ​ൻ​ജി​നി​യ​ർ രാ​ജേ​ഷ് എ​ന്നി​വ​രോ​ടൊ​പ്പം റോ​ഡ് വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ എം.​ഡി. ദേ​വ​ദാ​സ്, പ​ഞ്ചാ​യ​ത്തം​ഗം പി.​എ. വേ​ലു​ക്കു​ട്ട​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.