മു​ൻ​വൈ​രാ​ഗ്യ​ം; അ​യ​ൽ​വാ​സി മ​ധ്യ​വ​യ​സ്ക​നെ കു​ത്തി​ക്കൊ​ന്നു
Saturday, August 13, 2022 11:07 PM IST
അ​ടി​മാ​ലി: തു​മ്പി​പ്പാ​റകു​ടി​യി​ൽ മു​ൻവൈ​രാ​ഗ്യ​ത്തെത്തു​ട​ർ​ന്ന് ന​ട​ന്ന വാ​ക്കേ​റ്റം ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ചു. അ​യ​ൽ​വാ​സി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​ൻ കൊ​ല്ല​പ്പെ​ട്ടു. തു​മ്പി​പ്പാ​റ​കു​ടി സ്വ​ദേ​ശി വെ​ള്ളാ​രം​പാ​റ​യി​ൽ റോ​യി (51) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റു​മ​ണി​യോ​ടെ​യാ​ണ് റോ​യി​യു​ടെ അ​യ​ൽ​വാ​സി മൂ​രി​പ്പാ​റ​യി​ൽ ശ​ശി (61) മ​ദ്യ​പി​ച്ചെ​ത്തി റോ​യി​യു​മാ​യി വാ​ക്കേ​റ്റ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഇ​ത് ക​യ്യേ​റ്റ​ത്തി​ൽ എ​ത്തു​ക​യും ശ​ശി ക​യ്യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് റോ​യി​യു​ടെ നെ​ഞ്ചി​ൽ കു​ത്തു​ക​യുമാ​യി​രു​ന്നു.

ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന റോ​യി​യു​ടെ ഭാ​ര്യ സു​മ​തി അ​ല​റി​വി​ളി​ച്ചതിനെത്തുടർന്ന് അ​യ​ൽ​വാ​സി​ക​ൾ എ​ത്തി​യെ​ങ്കി​ലും റോ​യി സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​ടി​മാ​ലി പോലീ​സ് എ​സ്എ​ച്ച്ഒ ക്ലീ​റ്റ​സി​ന്‌റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ശ​ശി​യെ പി​ടി​കൂ​ടി.റോ​യി​യു​ടെ മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: സു​മ​തി. മ​ക്ക​ൾ: സൗ​മി​നി, സൗ​മ്യ. മ​രു​മ​കമകന്‌: മ​നേ​ഷ്.