വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു
Saturday, August 13, 2022 11:07 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ​യും ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ​സി​സി​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ 75-ാം സ്വാ​ത​ന്ത്ര്യ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ക്ക​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് വാ​ക്ക​ത്തോ​ണ്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻഡി​ൽനി​ന്നാ​രം​ഭി​ച്ച പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യി ന്യൂ​മാ​ൻ കോ​ളജ് എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ല​ഹ​രി രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് 200-ഓ​ളം പേ​ർ വാ​ക്ക​ത്തോ​ണി​ൽ പ​ങ്കെ​ടു​ത്തു.​മി​നി​സി​വി​ൽ സ്റ്റേ​ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ത​ഹ​സി​ൽ​ദാ​ർ ജി. ​മോ​ഹ​ന​കു​മാ​ര​ൻ നാ​യ​ർ പ്ര​സം​ഗി​ച്ചു. ഇ​ടു​ക്കി ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എം.​ടി. ബേ​ബി​ച്ച​ൻ ന​ന്ദി പ​റ​ഞ്ഞു.