ബ​ഫ​ർ സോ​ണ്‍! സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ അ​വ്യ​ക്ത​ത: ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ​സ​മി​തി
Thursday, August 11, 2022 11:01 PM IST
രാ​ജാ​ക്കാ​ട്: ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​നെ​തി​രെ ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ​സ​മി​തി. ഉ​ത്ത​ര​വ് അ​വ്യ​ക്ത​ത​യു​ള്ള​താ​ണെ​ന്നും വേ​ണ്ട​ത്ര പ​ഠ​നം ന​ട​ത്താ​തെ​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നും സ​മി​തി ആ​രോ​പി​ച്ചു. 2019ലെ ​മ​ന്ത്രി​സ​ഭാ തീ​രു​മാ​നം തി​രു​ത്തി​യി​ട്ടി​ല്ലെ​ന്നും സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്നും സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​തി​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും പൊ​തു സ്ഥാ​പ​ന​ങ്ങ​ളു​മ​ട​ക്കം നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കേ​ന്ദ്ര​ത്തെ അ​റി​യി​ക്കു​ന്ന​തി​നും 2022 ജൂ​ണ്‍ മൂ​ന്നി​ന് സു​പ്രീം കോ​ട​തി ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കു​ന്ന​തി​നും വ​നം​വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​തി​നെ​തി​രെ​യാ​ണ് ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

സി​ഇ​സി മു​ഖേ​ന​യും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം മു​ഖേ​ന​യും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ പ​റ​ഞ്ഞു.

ബ​ഫ​ർ സോ​ണ്‍ വ​ന​ത്തി​നു​ള്ളി​ൽ മാ​ത്ര​മാ​ക്കി നി​ല​നി​ർ​ത്ത​ണ​മെ​ന്ന​താ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. ഇ​ന്ന് ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ഇ​ട​ത് നേ​താ​ക്ക​ളും മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട.് യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.