സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന് സ​ഫ്വാ​ന ഫാ​ത്തി​മ​യും ജി​സ് ജോ​ഷി​യും
Thursday, August 11, 2022 10:57 PM IST
തൊ​ടു​പു​ഴ: ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് കേ​ര​ള ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 25 കേ​ഡ​റ്റു​ക​ളി​ൽ തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ലെ സ​ഫ്വാ​ന ഫാ​ത്തി​മ​യും ജി​സ് ജോ​ഷി​യും ഇ​ടം നേ​ടി.

എ​ൻ​സി​സി അ​ണ്ട​ർ ഓ​ഫീ​സ​റാ​യ സ​ഫ്വാ​ന ഫാ​ത്തി​മ​യും സ​ർ​ജ​ന്‍റാ​യ ജി​സ് ജോ​ഷി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യി ന​ട​ന്ന സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷ​മാ​ണ്. കേ​ഡ​റ്റു​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് എ​ൻ​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളി​ൽ പ്ര​മു​ഖ​മാ​ണ് സ്വാ​ത​ന്ത്ര്യ​ദി​ന ക്യാ​ന്പ്.

കോ​ടി​ക്കു​ളം നെ​ടും​പി​ള്ളി​ൽ നി​ഷ -മൈ​തീ​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ സ​ഫ്വാ​ന ഫാ​ത്തി​മ കോ​ള​ജി​ലെ ര​സ​ത​ന്ത്ര വി​ഭാ​ഗം അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ക​രി​മ​ണ്ണൂ​ർ കൊ​ടു​വേ​ലി ക​രി​ന്തോ​ളി​ൽ ജോ​ഷി മാ​ത്യു -സി​ന്ധു ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ജി​സ് ജോ​ഷി അ​വ​സാ​ന വ​ർ​ഷ ആം​ഗ​ലേ​യ സാ​ഹി​ത്യ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ഇ​രു​വ​രെ​യും കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​പോ​ൾ നെ​ടും​പു​റം, എ​ൻ​സി​സി 18 കേ​ര​ള ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ വീ​രേ​ന്ദ്ര ദ​ത്ത്വാ​ലി​യ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കേ​ണ​ൽ ലാ​ൻ​ഡ് ഡി. ​റോ​ഡ്രി​ഗ​സ്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജി​മോ​ൾ തോ​മ​സ്, എ​ൻ​സി​സി ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ പ്ര​ജീ​ഷ് സി. ​മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ജു ഏ​ബ്ര​ഹാം, ബ​ർ​സാ​ർ ഫാ. ​ഏ​ബ്ര​ഹാം നി​ര​വ​ത്തി​നാ​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.