സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം
Thursday, August 11, 2022 10:57 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽð ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജ് എ​ൻ​സി​സി, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ, എ​ക്സ് സ​ർ​വീ​സ് ലീ​ഗ്, സി​ഡി​എ​സ് തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തും. 15ന് ​രാ​വി​ലെ 8.30ന് ​ഗാ​ന്ധി സ്ക്വ​യ​റി​ൽ പു​ഷ്പാ​ർ​ച്ച​ന. തു​ട​ർ​ന്ന് റാ​ലി​യാ​യി മു​നി​സി​പ്പ​ൽð ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ എ​ത്തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​നി സ​ണ്ണി ചെ​റി​യാ​ൻ പ​താ​ക ഉ​യ​ർ​ത്തും. ജി​ല്ലാ ജ​ഡ്ജി ഫി​ലി​പ്പ് തോ​മ​സ് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കും.

അ​ടി​മാ​ലി: അ​ടി​മാ​ലി ടൂ​റി​സം ആ​ൻ​ഡ് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഡെ​വ​ല​പ്്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ​യും അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, അ​ടി​മാ​ലി​യി​ലെ വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ, മ​റ്റി​ത​ര സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ടി​മാ​ലി​യി​ലും രാ​ജ്യ​ത്തി​ന്‍റെ എ​ഴു​പ​ത്ത​ഞ്ചാ​മ​ത് സ്വാ​ത​ന്ത്ര​ദി​നാ​ഘോ​ഷം ന​ട​ക്കു​മെ​ന്ന് ആ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

15ന് ​രാ​വി​ലെ 9ന് ​ക​ല്ലാ​ർ​കു​ട്ടി റോ​ഡി​ൽ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് സ​മീ​പം പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് അ​ടി​മാ​ലി സ​ർ​ക്കാ​ർ ഹൈ​സ്ക്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ​നി​ന്നു സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി ആ​രം​ഭി​ക്കും. റാ​ലി​ക്കു​ശേ​ഷം ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ മു​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​നും ജി​ല്ലാ ജ​ഡ്ജി​യു​മാ​യി​രു​ന്ന പി. ​മോ​ഹ​ൻ​ദാ​സ് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കും.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 13ന് ​അ​ടി​മാ​ലി​യി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. എ​ൽ​പി, യു​പി, ഹൈ​സ്ക്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, കോ​ളേ​ജ് വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ച് ദേ​ശ​ഭ​ക്തി​ഗാ​നം, പ്ര​സം​ഗം, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യാ​കും ന​ട​ക്കു​ക.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ എ. ​രാ​ജ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ടി​മാ​ലി പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ക്ലീ​റ്റ​സ് ജോ​സ​ഫ് സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​മെ​ന്ന് ആ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി.​വി. സ്ക​റി​യ, എം. ​ക​മ​റു​ദീ​ൻ, കെ.​പി. അ​സീ​സ്, ഹാ​പ്പി കെ. ​വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.