യൂ​ത്ത് ലീ​ഗ് വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു
Thursday, August 11, 2022 10:57 PM IST
തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തു​ട​രു​ന്ന അ​നാ​സ്ഥ​യ്ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ത​ല​ങ്ങ​ളി​ൽ യൂ​ത്ത് ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു. തൊ​ടു​പു​ഴ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്.​സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​സാ​ർ പ​ഴേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ.​എ.​എം. അ​മീ​ൻ, പി.​എം. നി​സാ​മു​ദീ​ൻ, അ​ൻ​ഷാ​ദ് കു​റ്റി​യാ​നി, കെ.​എം. അ​ൻ​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.