ദേ​ശീ​യ പ​താ​ക വി​ത​ര​ണോ​ദ്ഘാ​ട​നം
Thursday, August 11, 2022 10:57 PM IST
ഇ​ടു​ക്കി: എ​ഴു​പ​ത്ത​ഞ്ചാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഹ​ർ ഘ​ർ തി​രം​ഗ കാ​ന്പ​യി​നാ​യി ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ​ക​ൾ നി​ർ​മി​ക്കു​ന്ന ദേ​ശീ​യ പ​താ​ക​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ല ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ളി​ന് കൈ​മാ​റി നി​ർ​വ​ഹി​ച്ചു. കു​ടും​ബ​ശ്രീ മു​ഖേ​ന​യാ​ണ് പ​താ​ക നി​ർ​മാ​ണം.

എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​വി. കു​ര്യാ​ക്കോ​സ്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ ടി.​ജി. അ​ജേ​ഷ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ. സ​തീ​ഷ് കു​മാ​ർ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.