ഭ​ർ​ത്താ​വി​നെ​യും മ​ക​ളെ​യും ഉ​പേ​ക്ഷി​ച്ചു മു​ങ്ങി​യ യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ
Thursday, August 11, 2022 10:57 PM IST
തൊ​ടു​പു​ഴ: ഭ​ർ​ത്താ​വി​നെ​യും ര​ണ്ട​ര വ​യ​സു​ള്ള കു​ഞ്ഞി​നെ​യും ഉ​പേ​ക്ഷി​ച്ചു പോ​യ യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. കൂ​ട്ടി​ക്ക​ൽ ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ ഇ​ഫാം റ​ഹ്മാ​ൻ (25), അ​ജു​മി​യ മോ​ൾ (23) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കെ​ത്തി​യ അ​ജു​മി​യ കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​ഫാം റ​ഹ്മാ​നൊ​പ്പം നാ​ടു​വി​ടു​ക​യാ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ന്‍റെ ഹോ​സ്റ്റ​ലി​ലാ​ണ് യു​വ​തി താ​മ​സി​ച്ചി​രു​ന്ന​ത്.

മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും വ​യ​നാ​ട് ക​ൽ​പ്പ​റ്റ​യി​ൽ വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ചു.

ഇ​വി​ടെ​യ​ത്തി​യ പോ​ലീ​സ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ജൂ​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് മു​ട്ടം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എം.​ആ​ർ. മ​ധു ബാ​ബു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ സോ​മ​നാ​ഥ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​എം. ഷം​സു​ദീ​ൻ, മാ​ഹി​ൻ, സാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.