ശ​മി​ക്കാ​തെ മ​ഴ ! മ​റ​യൂ​ർ ആ​ദി​വാ​സി കോ​ള​നി​ക്കു സ​മീ​പം ഉ​രു​ൾ​പൊ​ട്ടി വ്യാ​പ​ക കൃ​ഷി​നാ​ശം
Thursday, August 11, 2022 10:52 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ ക​മ്മാ​ളം​കു​ടി​ക്കു സ​മീ​പം ഉ​രു​ൾ​പൊ​ട്ടി ഹെ​ക്ട​ർ ക​ണ​ക്കി​ന് കൃ​ഷി​സ്ഥ​ലം ഒ​ലി​ച്ചു​പോ​യി. ച​ന്ദ​ന വ​ന​ത്തി​നു​ള്ളി​ലെ രാ​വി​ലെ പ​ത്തോ​ടെ ക​മ്മാ​ളം മു​താ​വാ ആ​ദി​വാ​സി കോ​ള​നി​ക്ക് സ​മീ​പം ക​ടു​ക​ള തേ​ൻ​പാ​റ ഭാ​ഗ​ത്താ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നു 1500 മീ​റ്റ​ർ ഉ​യ​ര​മു​ള്ള പ്ര​ദേ​ശ​ത്താ​ണ് ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ​ത്.

ക​മ്മാ​ളം​കു​ടി സ്വ​ദേ​ശി ഹ​രി​ച​ന്ദ്ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പ്ര​ദേ​ശം. ഹെ​ക്ട​ർ ക​ണ​ക്കി​ന് പ്ര​ദേ​ശ​ത്തെ തൈ​ല​പ്പു​ൽ കൃ​ഷി​യും കൂ​ർ​ക്ക കൃ​ഷി​യും ഒ​ലി​ച്ചു​പോ​യി. പ​ക​ൽ സ​മ​യ​ത്ത് ഉ​രു​ൾ പൊ​ട്ട​ലു​ണ്ടാ​യ​തി​നാ​ൽ ഉൗ​രി​ലു​ള്ള​വ​ർ വി​വ​രം ക​രി​മു​ട്ടി പു​റ​വ​യ​ൽ പോ​ലു​ള്ള താ​ഴ്ന്ന പ്ര​ദേ​ശ​ത്തു​ള്ള​വ​രെ അ​റി​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തു​മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​ത പു​ല​ർ​ത്താ​നാ​യി. ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പാ​ച്ചി​ൽ ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ ക​രി​മു​ട്ടി ആ​റ്റി​ൽ പ​തി​ച്ച​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

മൂ​ന്നാ​റി​ൽ​നി​ന്നു അ​ഗ്നി​ശ​മ​ന സേ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​ത്തി മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചു. ഫ​യ​ർ ഫോ​ഴ്സും സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ദി​വാ​സി​ക​ൾ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലും തു​ട​ർ​ച്ച​യാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ഭൂ​മി​യി​ൽ വി​ള്ള​ൽ സം​ഭ​വി​ച്ച​താ​യും മ​ഴ തു​ട​ർ​ന്നാ​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​റി​യി​ച്ചു.

ഇ​ടു​ക്കി​യി​ലെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും മ​ഴ​യ്ക്ക് ശ​മ​നം ഉ​ണ്ടാ​യെ​ങ്കി​ലും മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ൽ മ​ഴ തോ​രാ​തെ പെ​യ്യു​ക​യാ​ണ്.