റോ​ഡി​ന് ഓ​ട നി​ർ​മി​ക്കാ​ൻ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ
Thursday, August 11, 2022 10:52 PM IST
ആ​ല​ക്കോ​ട്: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് എ​ൽ​പി സ്കൂ​ളി​നു മു​ന്നി​ലൂ​ടെ പോ​കു​ന്ന തൊ​ടു​പു​ഴ - പൂ​മാ​ല റോ​ഡി​ന് ഇ​രു​വ​ശ​വും ഐ​റി​ഷ് ഓ​ട​ക​ൾ നി​ർ​മി​ച്ച് വീ​തി കൂ​ട്ട​ണം എ​ന്ന വി​ഷ​യ​ത്തി​ൽ ഒ​പ്പു​ശേ​ഖ​ര​ണ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച് എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ.

ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന തൊ​ടു​പു​ഴ - പൂ​മാ​ല റോ​ഡി​ൽ ആ​ല​ക്കോ​ട് സ്കൂ​ളി​ന് സ​മീ​പം ഒ​ട്ടും വീ​തി​യി​ല്ല. റോ​ഡി​ന് സ​മീ​പ​ത്തെ ഓ​ട​ക​ൾ സ്ലാ​ബി​ട്ടു മൂ​ടി​യി​ട്ടി​ല്ല. വെ​ള്ളം ഒ​ഴു​കി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തെ​യും മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​തു​മൂ​ലം വ​ലി​യ കി​ട​ങ്ങ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഐ​റി​ഷ് ഓ​ട​ക​ൾ നി​ർ​മി​ച്ചും ഓ​ട​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ സ്ലാ​ബി​ട്ടു മൂ​ടി​യും അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജ​ന​ങ്ങ​ളു​ടെ ഒ​പ്പ് ശേ​ഖ​രി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ന​ൽ​കാ​ൻ കു​ട്ടി​ക​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

സ്കൂ​ൾ ലീ​ഡ​ർ അ​ലീ​ന ജൂ​ബി, സെ​ക്ര​ട്ട​റി ന​ജാ​ദ് നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് ടീ​മാ​യാ​ണ് കു​ട്ടി​ക​ൾ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്. ഹെ​ഡ്മാ​സ്റ്റ​ർ ഷി​ന്േ‍​റാ ജോ​ർ​ജ്, അ​ധ്യാ​പ​ക​രാ​യ അ​രു​ണ്‍ ജോ​ർ​ജ്, ചാ​ൾ​സ് മാ​ത്യു, ടോ​ണി ടോ​മി, മോ​ളി മാ​ത്യു, എം.​എ​സ്. അ​ൻ​സീ​ന, ബി​യ ആ​ന്‍റ​ണി, പി.​ആ​ർ. ര​മ്യാ​മോ​ൾ, സു​മി റോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.