മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നു
Thursday, August 11, 2022 10:52 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: പെ​രി​യാ​ർ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന് തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ​നി​ന്നും വെ​ള​ളം ഇ​റ​ങ്ങി​യ​തോ​ടെ വ​ണ്ടി​പ്പെ​രി​യാ​റി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​ർ വീ​ടു​ക​ളി​ലേ​ക്ക് മാ​റി​ത്തു​ട​ങ്ങി. വി​വി​ധ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന 85ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ച എ​ൻ​ഡി​ആ​ർ​എ​ഫ്, ഫ​യ​ർ ഫോ​ഴ്സ് സേ​ന​ക​ളും തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ​നി​ന്നു പി​ൻ​മാ​റി. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ൾ നാ​ട്ടു​കാ​രു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു.