കി​ള​വി​പ്പാ​റ​യി​ൽ വി​ള്ള​ൽ വീ​ണ സ്ഥ​ല​ത്തെ വീ​ടും ഏ​ലം സ്റ്റോ​റും ത​ക​ർ​ന്നു​വീ​ണു
Thursday, August 11, 2022 10:50 PM IST
രാ​ജാ​ക്കാ​ട്: ബൈ​സ​ണ്‍​വാ​ലി​ക്കു സ​മീ​പം കി​ള​വി​പ്പാ​റ​യി​ൽ ര​ണ്ടാ​ഴ്ച മു​ന്പ് വി​ള്ള​ൽ വീ​ണ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന കൃ​ഷി​ഭൂ​മി ശ​ക്ത​മാ​യ മ​ഴ​യി​ൽ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ ഇ​ടി​ഞ്ഞു താ​ഴ്ന്നു. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വീ​ടും ഏ​ല​ക്കാ സ്റ്റോ​റും പൂ​ർ​ണ​മാ​യി ഇ​ടി​ഞ്ഞു​വീ​ണു. ഇ​ടി​ഞ്ഞ സ്ഥ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഒ​ലി​ച്ചു​പോ​യി. ആ​റേ​ക്ക​റോ​ളം പ്ര​ദേ​ശം ഏ​തു സ​മ​യ​ത്തും ഒ​ലി​ച്ചു​പോ​കു​മെ​ന്ന നി​ല​യി​ലാ​ണ്.

ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ കി​ള​വി​പ്പാ​റ​യി​ൽ ര​ണ്ടു വ​ർ​ഷം മു​ന്പ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​തി​നു സ​മീ​പ​ത്തു​ള്ള സ്ഥ​ല​ത്താ​ണ് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്. ര​ണ്ടാ​ഴ്ച മു​ന്പ് ശ​ക്ത​മാ​യി പെ​യ്ത മ​ഴ​യി​ലാ​ണ് കി​ള​വി​പ്പാ​റ​യി​ൽ ഭൂ​മി വി​ണ്ടു​കീ​റി ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. അ​ര​ക്കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ ഭൂ​മി​യി​ൽ വി​ള്ള​ൽ വീ​ഴു​ക​യും പി​ന്നീ​ട് പ​ത്ത​ടി​യോ​ളം ആ​ഴ​ത്തി​ൽ ഇ​ടി​ഞ്ഞു താ​ഴു​ക​യു​മാ​യി​രു​ന്നു. മൂ​ങ്ങാ​മാ​ക്ക​ൽ ജ​യ​കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ താ​ഴ്ഭാ​ഗ​ത്തു​ള്ള ഏ​ലം​കൃ​ഷി​യും സ​മീ​പ​ത്തെ ക​ർ​ഷ​ക​നാ​യ പാ​റ​ക്കാ​ലാ​യി​ൽ സ​ജി​യു​ടെ വീ​ടി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തു​മാ​ണ് ഭൂ​മി ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്.

ഇ​ടി​ച്ചി​ൽ ക​ണ്ട അ​ന്നു​ത​ന്നെ ജ​യ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും ആ​ളു​ക​ൾ മാ​റി താ​മ​സി​ച്ചി​രു​ന്നു. ഇ​തി​നു ശേ​ഷം ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​മാ​യി തോ​രാ​തെ പെ​യ്ത മ​ഴ​യി​ലാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന ഭാ​ഗം കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ താ​ഴു​ക​യും ജ​യ​കു​മാ​റി​ന്‍റെ വീ​ടും ഏ​ല​ക്കാ​സ്റ്റോ​റും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു​വീ​ണ​തും.

സ​ജി, സ​ഹോ​ദ​ര​ൻ അ​നൂ​പ് എ​ന്നി​വ​രു​ടേ​യും ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​യി​ട​ത്തി​ലൂ​ടെ​യാ​ണ് വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത്. വ​ലി​യ വി​ള്ള​ൽ ആ​യ​തി​നാ​ൽ അ​തു​വ​ഴി ഇ​റ​ങ്ങി ന​ട​ക്കാ​ൻ​പോ​ലും ഭ​യ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

കൃ​ഷി​യി​ട​ത്തി​ന്‍റെ താ​ഴ്ഭാ​ഗ​ത്തു​നി​ന്നും വ​ലി​യ തോ​തി​ൽ മ​ണ്ണ് ഒ​ലി​ച്ചു​പോ​കു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്. ഇ​തോ​ടെ കൃ​ഷി​യി​ടം പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ്. 2019ൽ ​വ​ൻ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​സ്ഥ​ലം ഒ​ലി​ച്ചു​പോ​യ​താ​ണ്. നി​ല​വി​ൽ വി​ള്ള​ൽ വീ​ണി​ട്ടു​ള്ള സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​യു​ടെ നാ​ല​ര​യേ​ക്ക​റോ​ളം സ്ഥ​ലം അ​ന്ന് ന​ഷ്ട​മാ​യ​താ​ണ്.

ഒ​രു രൂ​പ​പോ​ലും അ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭി​ച്ചി​ല്ല. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ഴു​ള്ള കൃ​ഷി​യി​ടം​കൂ​ടി പൂ​ർ​ണ​മാ​യി ന​ഷ്ട​മാ​കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്. വി​ള്ള​ൽ വീ​ണ ഭാ​ഗ​ങ്ങ​ളി​ൽ കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ളും മ​റ്റും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​ടി​ഞ്ഞു താ​ഴ്ന്ന ഭാ​ഗം പൂ​ർ​ണ​മാ​യി ഒ​ലി​ച്ചി​റ​ങ്ങി​യാ​ൽ വ​ലി​യ അ​പ​ക​ട​ത്തി​നും സാ​ധ്യ​ത​യു​ണ്ട്.