ത​ടി​യ​ന്പാ​ട് ച​പ്പാ​ത്ത് വീ​ണ്ടും ത​ക​ർ​ന്നു
Thursday, August 11, 2022 10:50 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പെ​രി​യാ​റി​നു കു​റു​കെ ത​ടി​യ​ന്പാ​ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന ച​പ്പാ​ത്ത് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​നു ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ൽ​നി​ന്നു തു​റ​ന്നു​വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് സെ​ക്ക​ൻ​ഡി​ൽ ഒ​രു ല​ക്ഷം ലി​റ്റ​റാ​ക്കി കു​റ​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തു വ​രെ മൂ​ന്ന​ര ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​യി​രു​ന്നു പെ​രി​യാ​റ്റി​ലൂ​ടെ ഒ​ഴു​ക്കി​വി​ട്ടി​രു​ന്ന​ത്. വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ച​തോ​ടെ​യാ​ണ് ത​ടി​യ​ന്പാ​ട് ച​പ്പാ​ത്തി​ലെ കേ​ടു​പാ​ടു​ക​ൾ വ്യ​ക്ത​മാ​യ​ത്.

ഗ​താ​ഗ​തം ത​ട​ഞ്ഞു

ച​പ്പാ​ത്തി​ന്‍റെ മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഗ​ത്ത് അ​പ്രോ​ച്ച് റോ​ഡ് പ​കു​തി​യോ​ളം ഒ​ലി​ച്ചു​പോ​യ നി​ല​യി​ലാ​ണ്. ച​പ്പാ​ത്തി​ൽ പ​ലേ​ട​ത്തും വി​ണ്ടു​കീ​റൽ ഉ​ണ്ട്. കൈ​വ​രി​യും ത​ക​ർ​ന്നു. ച​പ്പാ​ത്തി​ൽ​നി​ന്നു വെ​ള്ള​മി​റ​ങ്ങി​യെ​ങ്കി​ലും കാ​ൽ​ന​ട യാ​ത്ര മാ​ത്ര​മേ അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ. വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​തെ പോ​ലീ​സ് ത​ട​സം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം എ​ൻ​ജി​നി​യ​ർ പ​രി​ശോ​ധി​ച്ചു ബ​ലം ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ ഇ​തു​വ​ഴി വാ​ഹ​ന ഗ​താ​ഗ​തം അ​നു​വ​ദി​ക്കൂ.

ത​ക​ർ​ന്ന​ത് പു​തി​യ ച​പ്പാ​ത്ത്

2018ലെ ​മ​ഹാ​പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് ച​പ്പാ​ത്ത് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ആ​ദ്യ റോ​ഡും ച​പ്പാ​ത്തു​മാ​ണ് ത​ടി​യ​ന്പാ​ടു​ള്ള​ത്. ച​പ്പാ​ത്ത് നി​ർ​മി​ച്ച​പ്പോ​ൾ നാ​ട്ടു​കാ​ർ ത​ട​യ​ണ​യ​ല്ല പാ​ല​മാ​ണ് വേ​ണ്ട​തെ​ന്നു പ​റ​ഞ്ഞു പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു പ്ര​തി​ഷേ​ധം ത​ണു​പ്പി​ച്ചാ​ണ് പു​തി​യ ച​പ്പാ​ത്ത് നി​ർ​മി​ച്ച​ത്. ഇ​തി​നു വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള ദ്വാ​ര​ങ്ങ​ൾ കു​റ​വാ​യി​രു​ന്ന​തും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

ഇ​തെ​ല്ലാം അ​വ​ഗ​ണി​ച്ചു ക​രാ​റു​കാ​ര​നു ലാ​ഭ​മു​ണ്ടാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. വെ​ള്ള​മി​റ​ങ്ങി​യെ​ങ്കി​ലും ത​ടി​യ​ന്പാ​ടി​നു മ​റു​ക​ര​യി​ലേ​ക്കു സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ട​ന്നു ചെ​ല്ലാ​നാ​വാ​ത്ത​തി​നാ​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠ​നം മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ഇ​തിനൊ​രു പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ച​പ്പാ​ത്തി​ന്‍റെ സ്ഥാ​ന​ത്തു പാ​ലം നി​ർ​മി​ച്ചു ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.