വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യും കൃ​ഷി​യും ന​ശി​ച്ചു
Wednesday, August 10, 2022 10:35 PM IST
ചെ​റു​തോ​ണി: ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യും കൃ​ഷി​യും ന​ശി​ച്ചു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ വെ​ൺ​മ​ണി കൂ​ട​ത്തൊ​ട്ടി​യി​ലാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കൊ​ച്ച​ടി​വാ​ര​ത്തി​ല്‍ അ​പ്പ​ച്ച​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ഒ​ലി​ച്ചു പോ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​ന്‍റെ മു​റ്റ​ത്തു​നി​ന്നാ​ണ് ഉ​രു​ള്‍ പൊ​ട്ടി​യ​ത്. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ അ​യ​ല്‍​വാ​സി പ്ര​മോ​ദ് തേ​വ​രു​കു​ന്നേ​ലി​ന്‍റെ പ​റ​മ്പി​ലെ ദേ​ഹ​ണ്ഡ​ങ്ങ​ളും ന​ശി​ച്ചു. ജാ​തി, കൊ​ക്കോ, ക​ശു​മാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്‍​ഷി​ക​വി​ള​ക​ളാ​ണ് കൂ​ടു​ത​ലും ന​ശി​ച്ച​ത്.
ഉ​രു​ള്‍​പൊ​ട്ട​ല്‍ സ​മ​യ​ത്ത് വീ​ട്ടു​കാ​ര്‍ ആ​രും സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഉ​രു​ള്‍​പൊ​ട്ട​ല്‍ വി​വ​രം അ​റി​യു​ന്ന​ത്. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടു​ന്ന ഈ ​മേ​ഖ​ല​യി​ല്‍ 2018ലെ ​പ്ര​ള​യ​ത്തി​നു ശേ​ഷം ആ​ള്‍​ത്താ​മ​സം കു​റ​വാ​ണ്. ര​ണ്ട് ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ കൃ​ഷി​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ലെ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ഒ​ലി​ച്ചു​പോ​യ​ത്.