കാ​ര്‍ 800 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു; യാ​ത്ര​ക്കാ​ര​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Wednesday, August 10, 2022 10:34 PM IST
മ​റ​യൂ​ര്‍: മാ​ട്ടു​പ്പെ​ട്ടി​യി​ല്‍​നി​ന്ന് മ​റ​യൂ​രി​ലേ​ക്കു പോ​യ കാ​ര്‍ റോ​ഡി​ല്‍​നി​ന്നു തെ​ന്നി​മാ​റി 800 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞെ​ങ്കി​ലും യാ​ത്ര​ക്കാ​ര​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ​യൂ​ര്‍ കോ​ട്ട​ക്കു​ളം സ്വ​ദേ​ശി കാ​രി​വേ​ലി​ല്‍ ജോ​യി​സ് ജേ​ക്ക​ബാ​ണ് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​ത്.
കെ​ഡി​എ​ച്ച്പി മാ​ട്ടു​പ്പെ​ട്ടി തേ​യി​ല ഫാ​ക്ട​റി​യി​ലെ ഓ​ഫീ​സ​റാ​യ ജോ​യി​സ് ഡ്യു​ട്ടി ക​ഴി​ഞ്ഞ് മ​റ​യൂ​രി​ലേ​ക്ക് പോ​കു​മ്പോ​ള്‍ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​മ്പ​താം​മൈ​ല്‍ എ​സ് വ​ള​വ് തി​രി​ഞ്ഞു വ​രു​മ്പോ​ള്‍ മ​ഴ​യി​ല്‍ റോ​ഡി​ലേ​ക്ക് വ​ന്നു​കി​ട​ന്ന ചെ​ളി​യി​ലും മ​ണ​ലി​ലും​പെ​ട്ട് കാ​റി​ന്‍റെ പി​ന്നി​ലെ ട​യ​ര്‍ തെ​ന്നി​മാ​റി താ​ഴേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. വാ​ഹ​ന​ത്തി​ന്‍റെ സൈ​ഡ് ഗ്ലാ​സ് പൊ​ട്ടി​ച്ചു പു​റ​ത്തി​റ​ങ്ങി അ​വി​ടെ​നി​ന്നു മു​ക​ളി​ല്‍ റോ​ഡി​ല്‍ ക​യ​റി ഒ​ച്ച​യെ​ടു​ത്താ​ണ് സ​മീ​പ​വാ​സി​ക​ളെ വി​ളി​ച്ചു കൂ​ട്ടി​യ​ത്.
കാ​ര്‍ താ​ഴേ​ക്കു പ​തി​ക്കു​ന്ന​തു​ക​ണ്ട് പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍ മൂ​ന്നാ​ര്‍ ഫ​യ​ര്‍​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. വാ​ഹ​നം താ​ഴേ​ക്കു പ​തി​ക്കു​ന്ന ശ​ബ്ദം കേ​ട്ട് സ​മീ​പ​ത്തെ അ​മ്പ​തോ​ളം തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. പ​രി​ക്കേ​റ്റ ജോ​യി​സി​നെ ടാ​റ്റാ​യു​ടെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​റ​യൂ​ര്‍ എ​സ്ഐ​യും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രിച്ചു.