സ്‌​കൂ​ളി​ലേ​ക്കു​ള്ള ന​ട​പ്പാ​ലം ത​ക​ര്‍​ന്നു
Wednesday, August 10, 2022 10:34 PM IST
നെ​ടു​ങ്ക​ണ്ടം: ക​ന​ത്ത മ​ഴ​യി​ല്‍ ക​ല്ലാ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ബ്ലോ​ക്കി​ലേ​ക്കു​ള്ള ന​ട​പ്പാ​ലം ത​ക​ര്‍​ന്നു. പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നാ​യി എ​ത്തി​യ വി​ദ്യാ​ര്‍​ഥി​യും ര​ക്ഷി​താ​വും പാ​ല​ത്തി​ലേ​ക്ക് ക​യ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​ക​ര്‍​ന്ന​തു വീ​ണ​ത്. ഇ​രു​വ​രും പ​രി​ക്കു​ക​ളേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു.
സ്‌​കൂ​ളി​ലെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ല​മാ​ണ് ത​ക​ര്‍​ന്ന​ത്. ഇ​തോ​ടെ കെ​ട്ടി​ട​ത്തി​ലേ​ക്കു നേ​രി​ട്ട് പ്ര​വേ​ശി​ക്കു​വാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി. ആ​വ​ശ്യ​ത്തി​ന് ക​മ്പി​ക​ള്‍ പോ​ലും ഉ​പ​യോ​ഗി​ക്കാ​തെ​യാ​ണു നി​ര്‍​മാ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. സ്‌​കൂ​ള്‍ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ​ര്‍​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ബ്ലോ​ക്കി​ലേ​ക്ക് പ്രാ​ധ​ന മൈ​താ​ന​ത്തു നി​ന്നു ന​ട​പ്പാ​ലം നി​ര്‍​മി​ച്ച​ത്. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ബ്ലോ​ക്കി​ന്‍റെ ര​ണ്ടാം നി​ല​യി​ലേ​ക്ക് ഈ ​പാ​ല​ത്തി​ലൂ​ടെ പെ​ട്ടെ​ന്ന് എ​ത്താം. പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സും ഈ ​നി​ല​യി​ലാ​ണ്. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും അ​ട​ക്കം ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് ഈ ​ന​ട​പ്പാ​ലം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.
സ്‌​കൂ​ള്‍ മ​റ്റ​ത്ത് ത​റ​യോ​ടു​ക​ള്‍ പ​തി​ക്കാ​നാ​യി മ​രം മു​റി​ച്ച​പ്പോ​ള്‍ മ​ര​ക്കൊ​മ്പ് വീ​ണ് പാ​ല​ത്തി​ന് ബ​ല​ക്ഷ​യം ഉ​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ പാ​ല​ത്തി​ന്‍റെ ഇ​രു​മ്പു കൈ​വ​രി​ക​ളും ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​തി​നാ​ല്‍ ത​റ​യോ​ട് പ​തി​ച്ച​പ്പോ​ള്‍ ന​ട​പ്പാ​ലം കൂ​ടി പു​ന​ര്‍ നി​ര്‍​മി​ക്ക​ണ​മെ​ന്ന് അ​ധ്യാ​പ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഫ​ണ്ടി​ല്ലെ​ന്ന കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഈ ​ആ​വ​ശ്യം അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.